Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

India vs Qatar: FIFA World Cup 2022 Qualifiers Result: ഇന്ത്യയെ ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി

India vs Qatar, FIFA World Cup 2022 Qualifiers Live Streaming and Time: രാഹുൽ ഭേക്കേ ചുവപ്പ് കാർഡ് ലഭിച്ച് പുറത്ത്

India vs Qatar Result, India vs Qatar Score, World Cup 2022 Qualifiers Score, World Cup Qualifiers Score, FIFA World Cup 2022 Qualifiers Score, FIFA World Cup Qualifiers Score,World Cup 2022 Qualifiers Result, World Cup Qualifiers Result , FIFA World Cup 2022 Qualifiers Result, FIFA World Cup Qualifiers Result , football live, football live match, fifa world cup 2022 qualifiers, fifa world cup 2022 qualifiers live, fifa world cup 2022 qualifiers live score, fifa world cup 2022 qualifiers live streaming, india vs qatar football, football live score, live football score, football live match, india vs qatar, football live, india vs qatar football match, india vs qatar football match live, india vs qatar football live match, india vs qatar football live streaming, football live streaming, football live score, live score football, live football match, india vs qatar football live score, ഇന്ത്യ ഖത്തർ, ഖത്തർ, ഇന്ത്യ, ഫുട്ബോൾ, ലോകകപ്പ്, ലോകകപ്പ് യോഗ്യത, Football Malayalam, Football News Malayalam, Football News in Malayalam, ie Malayalam

India vs Qatar: FIFA World Cup 2022 Qualifiers Result: ഇന്ത്യ ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ‘ഇ’യിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് വേണ്ടി അബ്ദുൽ അസീസ് ഹാതിം ആണ് ആദ്യ ഗോൾ നേടിയത്. 33ാം മിനുറ്റിലായിരുന്നു ഗോൾ.

രാഹുൽ ഭേക്കേ 17ാം മിനുറ്റിൽ ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായതോടെ 10 കളിക്കാരുമായാണ് ഇന്ത്യക്ക് തുടർന്നുള്ള സമയം കളിക്കേണ്ടി വന്നത്.

2019ൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനോട് സമനില നേടാനായ ഇന്ത്യ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം പാദത്തിൽ അതേ എതിരാളികളുമായി ഇന്ന് ഏറ്റുമുട്ടുകയാണ്.

2019ലാണ് ഇതിനു മുൻപ് ഇന്ത്യ ഖത്തർ മത്സരം നടന്നത്. 2019 സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ ശക്തമായ പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളയ്ക്കാനായിരുന്നു. ഈ ഫലം ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഫലമായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ വർഷം കോവിഡ് -19 രോഗബാധ കാരണം യോഗ്യതാ മത്സരങ്ങൾ നിർത്തിവച്ച ശേഷം ബാക്കിയുള്ള എല്ലാ ഗ്രൂപ്പ് ഇ മത്സരങ്ങളും ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് മാറ്റിയിരുന്നു.

2019ലെ മത്സരത്തിന് ശേഷം ഇന്ത്യയുടെ പ്രകടനം അതിനുശേഷം താഴോട്ട് പോയി. അതേസമയം ഗ്രൂപ്പ് ടോപ്പർമാരായ ഖത്തർ മികച്ച നിലയിലാണ് വ്യാഴാഴ്ചത്തെ മത്സരത്തിൽ എത്തിയത്.

Read More: ശക്തരായ ഖത്തറിനെതിരെ; ഇന്ത്യക്ക് മുന്നിലുള്ളത് കടുപ്പമേറിയ മത്സരം

മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ലക്സംബർഗിനെയും (1-0), അസർബൈജാനെയും (2-1) പരാജയപ്പെടുത്തിയ ഖത്തർ അയർലൻഡിനെതിരെ 1-1ന് സമനില പിടിക്കുകയും ചെയ്തിരുന്നു,

മാർച്ചിൽ യുഎഇക്കെതിരായ സൗഹൃദമത്സരത്തിൽ 6-0ന് പരാജയപ്പെട്ടതിന് പിറകെയാണ് ഇന്ത്യ ഖത്തറിനെ നേരിടാനിറങ്ങിയത്.

World Cup qualifying match between India and Qatar: Time, Venue, Live Streaming and Broadcasting- ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരം: സമയം, സ്ട്രീമിങ്

2021 ജൂൺ 4 വ്യാഴാഴ്ച രാത്രി 10.30ന് ഖത്തറിലെ അൽ സദ് സ്റ്റേഡിയത്തിലാണ് മത്സരം.

സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3 എന്നീ ടിവ ചാനലുകളിൽ മത്സരം തത്സമയം കാണാം.

ഹോട്ട്സ്റ്റാറിലാണ് ഓൺലൈൻ സ്ട്രീമിങ് ലഭ്യമാവുക.

ഇന്ത്യൻ സ്റ്റാർട്ടിങ് ഇലവൻ

ഗുർ‌പ്രീത് സിംഗ്, രാഹുൽ ഭേകെ, സുഭാശിഷ് ബോസ്, സന്ദേശ് ജിംഘൻ, ഗ്ലാൻ മാർട്ടിൻസ്, മൻ‌വീർ സിംഗ്, സുനിൽ ഛേത്രി (കാപ്റ്റൻ), ബിപിൻ സിങ്, പ്രീതം കോട്ടാൽ, സുരേഷ് സിംഗ്, ആഷിക് കുരുണിയൻ.

ഖത്തർ സ്റ്റാർട്ടിങ് ഇലവൻ

സാദ് അൽ ഷീബ്, അബ്ദുൽ കരീം ഹസ്സൻ, അബ്ദുൽ അസീസ് ഹാതിം, യൂസഫ് അബ്ദുരിസാഗ്, ഹസൻ അൽ ഹെയ്ദോസ്, കരീം ബൗഡിയാഫ്, മുസാബ് ഖിദിർ മുഹമ്മദ്, ബസ്സാം ഹിഷാം അൽറവി, ബൗലാം ഖൗക്കി, അൽമോസ് അലി, മുഹമ്മദ് മുന്താരി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs qatar fifa world cup 2022 qualifiers match result score goals live streaming ist tv channel

Next Story
ഒളിമ്പിക്സിൽ ഞാൻ നിങ്ങളെ മിസ് ചെയ്യും; കരോലിനയോട് സിന്ധുPV Sindhu, Carolina Marin
The moderation of comments is automated and not cleared manually by malayalam.indianexpress.com