scorecardresearch

ഇന്ത്യ- പാക്കിസ്ഥാന്‍: എന്തുകൊണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പാക് സ്പിന്നര്‍മാരെക്കാള്‍ മികവുള്ളവരാണ്?

ഇന്ത്യയുടെ സ്പിന്‍ ത്രയം എതിരാളികളായ പാക്കിസ്ഥാന് ശക്തമായി വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്

ഇന്ത്യയുടെ സ്പിന്‍ ത്രയം എതിരാളികളായ പാക്കിസ്ഥാന് ശക്തമായി വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്

author-image
Sports Desk
New Update
icc world cup|cricket|India-Pak

ഇന്ത്യ- പാക്കിസ്ഥാന്‍: എന്തുകൊണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പാക് സ്പിന്നര്‍മാരെക്കാള്‍ മികവുള്ളവരാണ് ?

ലോകകപ്പില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം നടക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. കളിയും കലയും നിര്‍വചിച്ച സ്പിന്നര്‍മാരുടെ പാരമ്പര്യം ഇരു രാജ്യങ്ങള്‍ക്കും ഉണ്ട്. അനില്‍ കുംബ്ലെയും മുഷ്താഖു, ഹര്‍ഭജന്‍ സിങ്ങും സയീദ് അജ്മലും ഈ സ്പിന്നര്‍മാര്‍ ഇന്ത്യ- പാക് മത്സരങ്ങളില്‍ ആരാധകര്‍ക്ക് രുചിയുള്ള വിരുന്നാണ് ഒരുക്കിയത്. ഇക്കുറിയും ഇന്ത്യയുടെ സ്പിന്‍ ത്രയം എതിരാളികളായ പാക്കിസ്ഥാന് ശക്തമായി വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മധ്യ ഓവറുകളിലെ സ്പിന്നര്‍മാരുടെ പ്രകടനം കളിയില്‍ നിര്‍ണായകമായേക്കാം.

Advertisment

ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്പിന്‍ ആയുധങ്ങള്‍ ?

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നി ത്രിമൂര്‍ത്തികള്‍ പാക്കിസ്ഥാന്റെ വിശ്വസ്ത ജോഡികളായ ഷദാബ് ഖാനെയും മുഹമ്മദ് നവാസിനെയും അപേക്ഷിച്ച് ഒട്ടും മോശക്കാരല്ല. യാദവ്, ജഡേജ, അശ്വിന്‍ എന്നിവരെ ഇന്ത്യ തിരഞ്ഞെടുക്കുമ്പോള്‍ വൈദഗ്ധ്യങ്ങളുടെ വിശാലമായ ശ്രേണി കൂടിച്ചേരുന്നു. ബൗള്‍-ഫ്‌ലാറ്റ്, ഹിറ്റ്-സ്റ്റംപ്‌സ് ലെഫ്റ്റ്-ആം ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ എന്നതിനേക്കാള്‍ വളരെ സൂക്ഷ്മതയുള്ളയാളാണ് ജഡേജ. എല്ലാ വൈവിധ്യമാര്‍ന്ന പിച്ചിലും മികവ് കാണിക്കാന്‍ താരത്തിന് കഴിയുന്നു.

നോണ്‍-ടേണറുകളില്‍ നിഷ്‌കളങ്കനായിരിക്കും, സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ ഒരു വേട്ടക്കാരനാകും. കുല്‍ദീപ് യാദവ്, തന്റെ ഗോത്രം പോലെ തന്നെ അപൂര്‍വമാണ്, ഇവഴിഞ്ഞ മത്സരങ്ങളില്‍ താരം മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നു. അശ്വിന്‍ ഒരു സ്പിന്‍-ആല്‍ക്കെമിസ്റ്റായി തുടരുന്നു, വൈവിധ്യങ്ങളുടെ ശേഖരം ഉപയോഗിച്ച് തന്റെ കളി മെച്ചപ്പെടുത്തുന്നു. ആം-ബോള്‍, റോങ്'അണ്‍, കാരം ബോള്‍, റിവേഴ്സ് കാരം, ഓഫ്-ബ്രേക്ക്, ഫ്‌ലിപ്പര്‍, ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ്, ലെഫ്റ്റ്-ആം റിസ്റ്റ് എല്ലാം ആവനാഴിയിലുണ്ട്.

താരതമ്യപ്പെടുത്തുമ്പോള്‍, പാക്കിസ്ഥാന്റെ ജോഡി എളിമയുള്ളതായി കാണപ്പെടുന്നു. ഷദാബ് ഖാനും മൊഹമ്മദ് നവാസും അവരുടെ ഏറ്റവും മികച്ച നിലയിലായിരിക്കുമ്പോള്‍ എത്രത്തോളം ഫലപ്രദരായിരിക്കും ഇരുവരും പ്രാഥമികമായി പ്രതിരോധ ബൗളര്‍മാരാണ്, നവാസ് ഓരോ 39 പന്തിലും ഒരു വിക്കറ്റ് വീഴ്ത്തുന്നു, ഈ ടൂര്‍ണമെന്റില്‍ അത് ഒരു വിക്കറ്റിന് 48 ആയി. 39 സ്ട്രൈക്ക് റേറ്റില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷദാബിനും അത്ര മികച്ച പ്രകടനമല്ല. അവര്‍ ഒരോവറില്‍ ഓവറില്‍ 6.03 റണ്‍സ് നല്‍കുന്നു.

Advertisment

ഒരു ഇന്ത്യന്‍ സ്പിന്നര്‍ ഓരോ 33-ാം പന്തിലും ഒരു വിക്കറ്റ് വീഴ്ത്തുകയും ഒരു ഓവറില്‍ 3.72 റണ്‍സ് വഴങ്ങുകയും ചെയ്തു. പിച്ചുകളുടെ സ്വഭാവം നോക്കാതെ മത്സരങ്ങള്‍ മാറ്റാനുള്ള അവരുടെ ശേഷി തള്ളികളയാനാകില്ല. ഈ ഫോര്‍മാറ്റില്‍ ഷദാബും നവാസും ചേര്‍ന്ന് 127 വിക്കറ്റുകള്‍ നേടിയപ്പോള്‍ കുല്‍ദീപിന്റെ അക്കൗണ്ടില്‍ മാത്രം 155 വിക്കറ്റുകള്‍ ഉണ്ട്.

India Pakistan Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: