20 ലോകകപ്പ്: ഇന്ത്യക്കെതിരായ ജയം പാകിസ്ഥാന്റെ മുന്നേറ്റത്തിന് ഊർജം പകർന്നതായി മാത്യു ഹെയ്ഡൻ

ഓസ്‌ട്രേലിയൻ കളിക്കാരെയും അവരുടെ ക്രിക്കറ്റ് സംസ്‌കാരത്തെയും കുറിച്ചുള്ള തന്റെ അറിവ് പാക്കിസ്ഥാനെ നല്ല നിലയിൽ മത്സരത്തിൽ മുന്നേറാൻ സഹായിക്കുമെന്നും ഹെയ്ഡൻ പറഞ്ഞു

mohammed shami, mohammad rizwan, shami, shami rizwan, rizwan, india vs pakistan,

ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തത് ടൂർണമെന്റിൽ പാകിസ്ഥാന് ഉത്തേജനം നൽകിയതായി ടീമിന്റെ ബാറ്റിങ് ഉപദേശകൻ മാത്യു ഹെയ്ഡൻ. കളിക്കാരുടെ പരിശീലനത്തിലുള്ള പ്രതിബദ്ധതയും അവരുടെ മനോഭാവവും ഇതുവരെയുള്ള അപരാജിത മുന്നേറ്റത്തിന് കാരണമായെന്നും ഹെയ്ഡൻ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരവും വിജയിച്ച പാകിസ്ഥാൻ ടൂർണമെന്റ് ജേതാക്കളാവാൻ സാധ്യത കൽപിക്കുന്ന ടീമുകളിലൊന്നാണ്. വ്യാഴാഴ്ച ദുബായിൽ നടക്കു്നന സെമിഫൈനലിൽ പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും.

ലോകകപ്പിൽ ബാറ്റിംഗ് കൺസൾട്ടന്റായി തിരഞ്ഞെടുക്കപ്പെട്ട ഹെയ്ഡൻ, ഉയർന്ന സമ്മർദ്ദമുള്ള ഒരു ടൂർണമെന്റിനിടെ അതിശയകരമായ മനോഭാവവും നിയന്ത്രണവും കാണിച്ചതിന് പാക് കാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ചു.

“ഞങ്ങൾ ഇവിടെ ദുബായിൽ കളിച്ച ആദ്യ മത്സരം, അവിടെ ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിച്ചു, അത് എത്രമാത്രം സമ്മർദ്ദത്തിലായിരിക്കും… ആഷസ് പരമ്പരയുമായി താരതമ്യപ്പെടുത്താവുന്നതാണ്, ഈ താരങ്ങൾ വളരെ ശാന്തമായും വളരെ ആത്മവിശ്വാസത്തോടെയും അത് അത്ഭുതകരമായി കൈകാര്യം ചെയ്തു. ഇത്രയും വലിയ ഒരു മത്സരം കളിക്കാനുള്ള അവരുടെ സമീപനം മികച്ചതാണ്,” പത്രസമ്മേളനത്തിൽ ഹെയ്ഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്; രോഹിതിന് മുന്നറിയിപ്പുമായി ഗവാസ്കര്‍

“ആ ഗെയിമിലെ വിജയം മനോഹരമായ നാലാഴ്ചത്തെ കഠിനാധ്വാനം, പരിശീലനത്തോടുള്ള മഹത്തായ പ്രതിബദ്ധത എന്നിവയെല്ലാം വഴി നേടിയെടുത്തതാണെന്ന് ഞങ്ങളെ സജ്ജമാക്കുമെന്ന് ഞാൻ കരുതുന്നു…,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെയ്ഡന്റെ മുൻ ഓപ്പണിങ് പങ്കാളി ജസ്റ്റിൻ ലാംഗർ മുഖ്യ പരിശീലകനായ ഓസ്ട്രേലിയക്കെതിരെയാണ് പാകിസ്ഥാൻ സെമിയിൽ മത്സരിക്കാനിറങ്ങുന്നത്. ഓസ്‌ട്രേലിയൻ കളിക്കാരെയും ക്രിക്കറ്റ് സംസ്‌കാരത്തെയും കുറിച്ചുള്ള തന്റെ അറിവ് പാക്കിസ്ഥാനെ നല്ല നിലയിൽ മത്സരത്തിൽ മുന്നേറാൻ സഹായിക്കുമെന്ന് ഹെയ്ഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഇത് വളരെ അസാധാരണമായ ഒരു വികാരമാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഞാൻ രണ്ട് പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ പോരാളിയായിരുന്നു, അതിനാൽ ഈ കളിക്കാരെ മാത്രമല്ല, ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് സംസ്‌കാരത്തെയും കുറിച്ച് അതിശയകരമായ ഉൾക്കാഴ്ചകൾ ഉള്ളതിന്റെ പ്രയോജനം അത് എനിക്ക് നൽകുന്നു, ”അദ്ദേഹം പറഞ്ഞു.

Also Read: നിങ്ങളുടെ സംഭാവനകൾ എന്നും ഓർക്കപ്പെടും; സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞ് കോഹ്ലി

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ദീർഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാത്ത പാകിസ്ഥാന് ടി20 ലോകകപ്പ് കിരീടം വലിയ പ്രാധാന്യമാണെന്ന് ഹെയ്‌ഡൻ കരുതുന്നു.

“അതെ, ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റാണ്… ക്രിക്കറ്റിനെ സ്നേഹിക്കുന്ന, ക്രിക്കറ്റിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ ടൂർണമെന്റുകൾ നടത്തണമെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs pakistan momentum matthew hayden

Next Story
ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്; രോഹിതിന് മുന്നറിയിപ്പുമായി ഗവാസ്കര്‍Sunil Gavaskar, Rohit Sharma
The moderation of comments is automated and not cleared manually by malayalam.indianexpress.com