/indian-express-malayalam/media/media_files/uploads/2023/10/9-4.jpg)
IND vs PAK Match Live Score, ലോകകപ്പ് 2023: ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹിത് ശർമ്മയുടെ 86 റൺസ് മികവിലാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഫൊട്ടോ: X/BCCI
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ 12ാം മത്സരത്തിൽ പാക്കിസ്ഥാനെ പിൻസീറ്റിലിരുത്തി അനായാസ ജയം നേടി രോഹിത്തിന്റെ നീലപ്പട. ഏഴ് വിക്കറ്റിനാണ് ടീമിന്റെ ജയം. 192 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടേയും (86), ശ്രേയസ് അയ്യരുടേയും (53*) അർധസെഞ്ചുറികളുടെ മികവിൽ പാക്കിസ്ഥാൻ ഉയർത്തിയ സ്കോർ 30.2 ഓവറിൽ മറികടന്നു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തുടർച്ചയായ എട്ടാം ജയമാണ് ഇന്ത്യ നേടിയത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ തുടർച്ചയെന്നോണം ഈ മാച്ചിലും രോഹിത് ശർമ്മ ടി20 ശൈലിയിലാണ് ബാറ്റ് വീശിയത്. 63 പന്തിൽ ആറ് സിക്സും ആറ് ഫോറും സഹിതമാണ് രോഹിത് 86 റൺസ് അടിച്ചെടുത്തത്. ശുഭ്മാൻ ഗിൽ (16), വിരാട് കോഹ്ലി (16) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനാകില്ല. ഗില്ലിനേയും രോഹിത്തിനേയും ഷഹീൻ അഫ്രീദിയും, കോഹ്ലിയെ ഹസൻ അലിയുമാണ് പുറത്താക്കിയത്.
ശ്രേയസ് അയ്യരും കെഎൽ രാഹുലും (29*) പുറത്താകാതെ നിന്നു. 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് കളിയിലെ കേമൻ. അദ്ദേഹം ഒരു മെയ്ഡൻ ഓവറും എറിഞ്ഞിരുന്നു. ബുംറ ഉൾപ്പെടെ 5 ഇന്ത്യൻ ബൌളർമാർ രണ്ട് വീതം വിക്കറ്റെടുത്തിരുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും വിധമാണ് ബൌളർമാരും ഫീൽഡർമാരും മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യൻ ബൗളർമാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോൾ പാക് ടീമിനെ 200ൽ താഴെ സ്കോറിൽ ചുരുട്ടിക്കെട്ടാനായി. പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് എല്ലാവരും പുറത്തായി.
ഇന്ത്യൻ നിരയിൽ ബുംറ, സിറാജ്, കുൽദീപ്, ജഡേജ, ഹാർദ്ദിക് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. പാക് നിരയിൽ ബാബർ അസം (50), മുഹമ്മദ് റിസ്‌വാൻ (49) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും തിളങ്ങിയത്. അഹമ്മദാബാദിൽ തുടക്കം മുതൽക്കേ കരുതലോടെയാണ് പാക് ഓപ്പണർമാർ ബാറ്റ് വീശിയത്.
എന്നാൽ, മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് കൊതിച്ചിരുന്ന ആദ്യ ബ്രേക്ക് സമ്മാനിച്ചത്. എട്ടാം ഓവറിലെ അവസാന പന്തിൽ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനായ ഷഫീക്ക് വീണു. 20 റൺസെടുത്ത പാക് ഓപ്പണർ അബ്ദുള്ള ഷഫീക്കിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതിന് പിന്നാലെ ഇമാം ഉൾഹഖിനെ (36) ഹാർദ്ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ച് പാക് ടീമിന് രണ്ടാമത്തെ ഷോക്കും സമ്മാനിച്ചു.
33ാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി കുൽദീപും, തൊട്ടു പിന്നാലെ ഇരട്ട വിക്കറ്റുമായി ജസ്പ്രീത് ബുംറയും പാക് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. പാക് നായകൻ ബാബർ അസമിന്റെ (50) കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വീണ്ടും നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 33ാം ഓവറിലെ രണ്ടാം പന്തിൽ സൌദ് ഷക്കീലിനെ (6) കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കിയിരുന്നു. ഈ ഓവറിലെ അവസാന പന്തിൽ പാക് താരം ഇഫ്തിക്കാർ അഹമ്മദിനെയും (4) ക്ലീൻ ബൌൾ ചെയ്ത് കുൽദീപ് തന്റ മിഷൻ പൂർത്തിയാക്കി.
മൂന്നാം വിക്കറ്റിൽ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്ന് പാക്കിസ്ഥാനെ കരകയറ്റുമെന്ന് തോന്നിച്ചു. ഇവരുടെ കൂട്ടുകെട്ട് അമ്പത് റൺസ് പിന്നിട്ടതോടെ പാക്കിസ്ഥാൻ ടോട്ടർ 300 അടുക്കുമെന്ന് തോന്നിപ്പിച്ചു. ഇതിനിടയിലും ബാബറും റിസ്‌വാനും നിരവധി ലെഗ് ബിഫോർ അപ്പീലുകളെ ഭാഗ്യം കൊണ്ടാണ് അതിജീവിച്ചിരുന്നു. ജഡേജയും കുൽദീപുമൊക്കെ നിർഭാഗ്യം കൊണ്ടാണ് വിക്കറ്റ് നേടാതെ പോയത്.
ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടങ്ങളിൽ മുൻതൂക്കം ഇന്ത്യയ്ക്ക്
ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ജയം പാക്കിസ്ഥാന് ഇന്നും കിട്ടാക്കനിയാണ്. ആ മധുരം തേടിയാണ് ബാബര്‍ അസം പട നയിച്ചെത്തുന്നത്. 7 തവണയും ഇന്ത്യയ്ക്കായിരുന്നു ജയം.
ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെങ്കിലും പ്രധാനമായും പാകിസ്ഥാന്‍ പേസ് നിരയ്‌ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പോരാട്ടമാകും ഇന്നത്തേത്. നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കും എതിരെ, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, സ്പിന്നര്‍ ഷദാബ് ഖാന്‍ എന്നിവരുടെ പ്രകടനം നിറം മങ്ങിയപ്പോള്‍, ലങ്കയ്ക്കെതിരെ മെന്‍ ഇന്‍ ഗ്രീനില്‍ തിളങ്ങിയത് മുഹമ്മദ് റിസ്വാനും അബ്ദുള്ള ഷഫീക്കുമായിരുന്നു.
India has had complete dominance over Pakistan in ODI World Cups, winning all seven games.
— CricTracker (@Cricketracker) October 14, 2023
Can Pakistan secure their first ODI World Cup victory against India? pic.twitter.com/U8aaSH0PhI
ഇന്ത്യയെ സംബന്ധിച്ച് ക്യാപ്റ്റന്‍ രോഹിത്, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച ഫോമിലാണെന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും ഉള്‍പ്പെടുന്ന ബൗളിങ് യൂണിറ്റും മികവ് കാണിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ്മാന്‍ ഗില്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഇഷാൻ കിഷൻ ടീമിൽ നിന്ന് പുറത്തായി. ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങളില്ല.
തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്കും മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കും അനുകൂലമാകുന്ന പിച്ചാണ് അഹമ്മദാബാദിലേത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മത്സരത്തില്‍ പിച്ച് ബൗളര്‍മാരെ തുണച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇന്നും പിച്ച് ബാറ്റിങ്ങിന് അനുകൂലമാകാനാണ് സാധ്യത. ഇതുവരെ നടന്ന 27 ഏകദിന മത്സരങ്ങളില്‍ 14 എണ്ണത്തിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.
ഇന്ത്യൻ ടീം: Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj.
India won the toss and decided to bowl first against Pakistan.
— CricTracker (@Cricketracker) October 14, 2023
🇮🇳- Shubman Gill comes in for Ishan Kishan. pic.twitter.com/BFlnmtD348
പാക്കിസ്ഥാൻ ടീം: Abdullah Shafique, Imam ul Haq, Babar Azam (c), Mohammad Rizwan (wk), Saud Shakeel, Iftikhar Ahmed, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf.
— CricTracker (@Cricketracker) October 14, 2023
- 16:29 (IST) 14 Oct 2023ബാബർ അസമിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജ്
3rd WICKET!!!!!!!!
ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാക്കിസ്ഥാൻ 30 ഓവറിൽ 156/3 എന്ന നിലയിലാണ്. പാക് നായകൻ ബാബർ അസമിന്റെ (50) കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വീണ്ടും നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. സൌദ് ഷക്കീലും (2), മുഹമ്മദ് റിസ്‌വാനുമാണ് (37) ക്രീസിൽ.
- 16:29 (IST) 14 Oct 2023ബാബർ അസമിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജ്
3rd WICKET!!!!!!!!
ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാക്കിസ്ഥാൻ 30 ഓവറിൽ 156/3 എന്ന നിലയിലാണ്. പാക് നായകൻ ബാബർ അസമിന്റെ (50) കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വീണ്ടും നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. സൌദ് ഷക്കീലും (2), മുഹമ്മദ് റിസ്‌വാനുമാണ് (37) ക്രീസിൽ.
- 16:05 (IST) 14 Oct 2023മൂന്നാം വിക്കറ്റിൽ ഫിഫ്റ്റി പാർട്ണർഷിപ്പുമായി ബാബറും റിസ്‌വാനും
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 27 ഓവറിൽ പാക്കിസ്ഥാൻ 131/2 എന്ന നിലയിലാണ്. 20 റൺസെടുത്ത അബ്ദുള്ള ഷഫീക്കിനെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇമാം ഉൾഹഖിനെ (36) ഹാർദ്ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചു. പാക് നായകൻ ബാബർ അസമും (37) മുഹമ്മദ് റിസ്‌വാനുമാണ് (37) ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
- 14:49 (IST) 14 Oct 2023ഷഫീക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ്
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 48/1 റൺസെടുത്തിട്ടുണ്ട്. 20 റൺസെടുത്ത അബ്ദുള്ള ഷഫീക്കിനെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇമാം ഉൾഹഖും (22) ബാബർ അസമും (5) ആണ് ക്രീസിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us