ക്രൈ​സ്റ്റ്ച​ർ​ച്ച്: ഷുബ്‌മാൻ ഗി​ല്ലി​ന്‍റെ അ​പ​രാ​ജി​ത സെ​ഞ്ചു​റി​യു​ടെ മികവിൽ അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. ഗിൽ 102 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ പൃഥ്വി ഷാ (41), മഞ്ചോട്ട് കൽറ (47) ആദ്യ വിക്കറ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഗിൽ കൂട്ടുകെട്ടുകൾ പടുത്തുയർത്തിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാക്കിസ്ഥാൻ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എടുത്തിട്ടുണ്ട്. ഇഷാൻ പരേലിനാണ് വിക്കറ്റ്. നേരത്തേ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയുടെ നാല് വിക്കറ്റ് മുഹമ്മദ് മൂസയും മൂന്ന് വിക്കറ്റ് അൽഷദ് ഇക്ബാലുമാണ് വീഴ്ത്തിയത്. ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ