scorecardresearch

Latest News

ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം എവിടെ കാണാം; അറിയേണ്ടതെല്ലാം

India vs Pakistan Cricket Match Live Streaming Online: ചിരവൈരികളുടെ പോരാട്ടത്തിന് വീണ്ടും ആരവമുയരുകയാണ്

ദുബായ്: ആദ്യ കളിയില്‍ ഹോങ്കോങ്ങിനെതിരെ ഒന്നു പാളിയെങ്കിലും ഒടുവില്‍ ജയിച്ചു കയറിയ ഇന്ത്യ പിന്നീട് ടോപ്പ് ഗിയറില്‍ തന്നെയാണ് പോകുന്നത്. പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും ആധികാരികമായി തന്നെ പരാജയപ്പെടുത്തി ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം ടീം സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തുന്നത്.

അതേസമയം, കയറ്റിറക്കങ്ങളുമായാണ് പാക്കിസ്ഥാന്‍ എത്തുന്നത്. ആദ്യം ഹോങ്കോങ്ങിനെതിരെ ജയിച്ചു. പിന്നെ ഇന്ത്യയോട് പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. ഇന്ന് ഇന്ത്യയോട് ജയിച്ച് ഫൈനലിലേക്കുള്ള സാധ്യത ഉയർത്തുകയാവും പാക്കിസ്ഥാന്റെ ലക്ഷ്യം. ബാറ്റിങ്ങിലാണ് ടീമിന് മെച്ചപ്പെടാനുള്ളത്. എന്തായാലും ചിരവൈരികളുടെ പോരാട്ടത്തിന് വീണ്ടും ആരവമുയരുകയാണ്.

കളി നടക്കുന്നതെവിടെ?

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം അരങ്ങേറുന്നത്.

എത്ര മണിക്കാണ് കളി ആരംഭിക്കുക?

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. നാലരയോടെ ടോസ് ഇടും. മൂന്നരയോടെ തന്നെ ചാനലുകളില്‍ സംപ്രേക്ഷണം ആരംഭിക്കും.

എവിടെ കാണാം കളി?

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടെയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും മൂന്ന് എച്ച്ഡിയിലും ഹിന്ദി കമന്ററിയോടെയും കളി കാണാം.

ഓണ്‍ലൈനായി എങ്ങനെ കളി കാണാം?

ഹോട്ട് സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ കളിയുടെ തത്സമയ അപ്‌ഡേറ്റുകളും കമന്ററിയുമുണ്ടാകും.

ഇരു ടീമിന്റേയും സ്‌ക്വാഡ്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്ക്, എം.എസ്.ധോണി, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഷൊയ്ബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് ആമിര്‍, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs pakistan live cricket score streaming when and where to watch today asia cup 2018 match online

Best of Express