ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനാണ് ഇന്ത്യയുടെ വിജയം. മഴമൂലം പുതിക്കി നിശ്ചയിച്ച 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ ഇന്ത്യ വിലപ്പെട്ട 2 പോയിന്റ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 319 റൺസാണ് നേടിയത്. 91 റൺസ് എടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി നായകൻ ശിഖർ ധവാൻ, വിരാട് കോ‌ഹ്‌ലി, യുവരാജ് സിങ്ങ് എന്നിവർ അർധസെഞ്ചുറി നേടി.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച സർഫ്രാസിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായിരുന്നില്ല പാക്ക് ബോളർമാരുടെ പ്രകടനം. കരുതലോടെ കളിച്ച ശിഖർ ധവാനും, രോഹിത് ശർമ്മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസാണ് നേടിയത്. 65 പന്തിൽ നിന്ന് 6 ഫോറും 1 സിക്സറും ഉൾപ്പെടെയാണ് ധവാൻ 68 റൺസാണ് ധവാൻ എടുത്തത്. രണ്ടാ വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്‌ലിയും രോഹിത്ത് ശർമ്മയും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

119 പന്തിൽ 91 റൺസാണ് രോഹിത്ത് ശർമ്മ നേടിയത്. സെഞ്ചുറിക്ക് 9 റൺസ് അകെ ബാബർ അസം രോഹിത് ശർമ്മയെ റണ്ണൗട്ടാക്കുകയായിരുന്നു.7 ഫോറും 2 സിക്സറുകളുമടക്കമാണ് രോഹിത്ത് 91 റൺസ് നേടിയത്. പിന്നീട് എത്തിയ യുവരാജ് കൂറ്റൻ അടികൾ ഉതിർത്തതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക നീങ്ങി. 31 പന്തിൽ 53 റൺസാണ് യുവി നേടിയത്. 8 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിങ്ങ്സ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു. അർധസെഞ്ചുറി നേടിയ അസർ അലി മാത്രമാണ് പാക്ക് നിരയിൽ പൊരുതാനെങ്കിലും ശ്രമിച്ചത്. 3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ജഡേജയും പാണ്ഡ്യയും പാക്കിസ്ഥാനെ തകർത്തു വിടുകയായിരുന്നു. ഭുവനേശ്വർ കുമാറാണ് ശേഷിക്കുന്ന 1 വിക്കറ്റ് സ്വന്തമാക്കിയത്.

കിരിടീം നിലനിർത്താൻ എത്തിയ ഇന്ത്യൻ ടീമിന് കരുത്ത് പകരുന്നതാണ് ഈ വിജയം. 5 ബോളർമാരെ പരീക്ഷ തന്ത്രവും , അശ്വിന് പകരം പാണ്ഡ്യയെ ഉൾപ്പെടുത്തിയ തന്ത്രവും വിജയം കണ്ടത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്. എന്നാൽ പരിചയ സമ്പന്നരല്ലാത്ത ഒരുപിടി താരങ്ങളുമായിട്ടാണ് പാക്കിസ്ഥാൻ കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ