ബിർമിങ്ങാം: ഐസിസി ചാമ്പ്യൻസ് ട്രോഫിൽ ഇന്ത്യക്ക് എതിരെ പാക്കിസ്ഥാന് 324 റൺസ് വിജയലക്ഷ്യം. മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 319 റൺസാണ് നേടിയത്. 91 റൺസ് എടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി നായകൻ ശിഖർ ധവാൻ, വിരാട് കോ‌ഹ്‌ലി, യുവരാജ് സിങ്ങ് എന്നിവർ അർധസെഞ്ചുറി നേടി.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച സർഫ്രാസിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായിരുന്നില്ല പാക്ക് ബോളർമാരുടെ പ്രകടനം. കരുതലോടെ കളിച്ച ശിഖർ ധവാനും, രോഹിത് ശർമ്മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസാണ് നേടിയത്. 65 പന്തിൽ നിന്ന് 6 ഫോറും 1 സിക്സറും ഉൾപ്പെടെയാണ് ധവാൻ 68 റൺസാണ് ധവാൻ എടുത്തത്. രണ്ടാ വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്‌ലിയും രോഹിത്ത് ശർമ്മയും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

119 പന്തിൽ 91 റൺസാണ് രോഹിത്ത് ശർമ്മ നേടിയത്. സെഞ്ചുറിക്ക് 9 റൺസ് അകെ ബാബർ അസം രോഹിത് ശർമ്മയെ റണ്ണൗട്ടാക്കുകയായിരുന്നു.7 ഫോറും 2 സിക്സറുകളുമടക്കമാണ് രോഹിത്ത് 91 റൺസ് നേടിയത്. പിന്നീട് എത്തിയ യുവരാജ് കൂറ്റൻ അടികൾ ഉതിർത്തതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക നീങ്ങി. 31 പന്തിൽ 53 റൺസാണ് യുവി നേടിയത്. 8 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിങ്ങ്സ്.

ആദ്യം മെല്ലെതുടങ്ങിയെങ്കിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലി പുറത്താകാതെ 81 റൺസാണ് നേടിയത്. 6 ഫോറുകളും 3 സിക്സറുകളുമാണ് കോഹ്‌ലി പറത്തിയത്.

പാക്കിസ്ഥാന്റെ പേസ് ബൗളർമാരായ മുഹമ്മദ് ആമിറും, വഹാബ് റിയാസും പരിക്കേറ്റ് പാക്കിസ്ഥാന് തിരിച്ചടിയായി. ഫീൽഡിങ്ങിലെ പിഴവുകളും പാക്കിസ്താന് വിനയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook