India vs Pakistan, T20 World Cup 2021 Live Score Updates: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താന് 10 വിക്കറ്റ് ജയം.ഓപ്പണർമാരായ കാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും പുറത്താകാതെ നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താനെ അനായാസ വിജയത്തിലെത്തിച്ചത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാബറിന്റെയും റിസ്വാന്റെയും മികച്ച പ്രകടനത്തിനൊടുവിൽ 13 പന്ത് ശേഷിക്കെ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.
മുഹമ്മദ് റിസ്വാൻ 55 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും അടക്കം 79 റൺസ് നേടി പുറത്താകാതെ നിന്നു. കാപ്റ്റൻ ബാബർ അസം പുറത്താകാതെ 52 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 68 റൺസ് നേടി.
Mohammed Rizwan – 79* (55)
— Wisden India (@WisdenIndia) October 24, 2021
Babar Azam – 68(52)
Pakistan quashes India to register their first-ever victory against India in T20 World Cups.#INDvPAK #T20WorldCup #TeamIndia #Cricket pic.twitter.com/bm3UAsJefl
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി.പാകിസ്താൻ ബോളിങ് നിരക്ക് മുമ്പിൽ തുടക്കത്തിൽ അടിപതറിയെങ്കിലും കാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും പ്രകടനത്തോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കോഹ്ലി അർദ്ധ സെഞ്ചുറി നേടി.
ആദ്യ ഓവറിൽ തന്നെ ഷഹീദ് അഫ്രീദീയുടെ പന്തിൽ രോഹിത് ശർമ എൽബിയിൽ പുറത്തായി. ഒരു പന്ത് നേരിട്ട രോഹിത് റൺസൊന്നും നേടാതെയാണ് പുറത്തായത്. മൂന്നാം ഓവറിൽ കെഎൽ രാഹുലും അഫ്രീദിയുടെ പന്തിൽ പുറത്തായി.
ആദ്യ ഓവറിൽ രോഹിത് പുറത്തായതിന് പിറകെ ഇറങ്ങിയ കോഹ്ലി 18.4 ഓവർ വരെ തുടർന്ന് 49 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറും അടക്കം 57 റൺസെടുത്തു.
നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് 11 റൺസ് നേടി പുറത്തായി. റിഷഭ് പന്ത് 30 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സറും അടക്കം 39 റൺസ് നേടി. രവീന്ദ്ര ജഡേജ-13, ഹർദിക് പാണ്ഡ്യ-11, ഭുവനേശ്വർ കുമാർ- അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
പാകിസ്താന് വേണ്ടി ഷഹീദ് അഫ്രീദി മൂന്ന് വിക്കറ്റ് നേടി. ഹസൻ അലി രണ്ട് വിക്കറ്റും ഷഹാബ് ഖാനും ഹാരിസ് റഊഫും ഓരോ വിക്കറ്റും നേടി.
Also Read: T20 World Cup: പതിറ്റാണ്ടുകളുടെ ചരിത്രം; ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയും . ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. ഇതിനു മുൻപ് വിവിധ ഏകദിന, ടി20 ടൂർണമെന്റുകളിലായി 12 തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ 12 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ:രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി (കാപ്റ്റൻ), സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
പാകിസ്ഥാൻ പ്ലേയിങ് ഇലവൻ: ബാബർ അസം (കാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസൻ അലി, ഹാരിസ് റഊഫ്, ഷഹീൻ അഫ്രീദി,