scorecardresearch

IND vs PAK: ദയവായി പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യരുത്; അഭ്യർഥനയുമായി അശ്വിൻ

India Vs Pakistan Asia Cup 2025: സൈം ആയൂബ് ആദ്യ ബോളിൽ തന്നെ പുറത്താകാതെ സ്കോർ ഉയർത്താനാണ് ശ്രമിക്കേണ്ടത്. സൈം സ്കോർ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

India Vs Pakistan Asia Cup 2025: സൈം ആയൂബ് ആദ്യ ബോളിൽ തന്നെ പുറത്താകാതെ സ്കോർ ഉയർത്താനാണ് ശ്രമിക്കേണ്ടത്. സൈം സ്കോർ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

author-image
Sports Desk
New Update
India Vs Pakistan Asia Cup Match Sanjay Manjrekar Reaction

Source: Indian Cricket Team, Salman Agha-Instagram

india Vs Pakistan Asia Cup: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിലും സൂര്യകുമാർ യാദവിനും സംഘത്തിനും മേൽ വലിയ വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് സാധിക്കില്ലെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യക്കെതിരെ അൽപ്പമെങ്കിലും പോരാട്ടം കാഴ്ചവയ്ക്കണം എങ്കിൽ പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യരുത് എന്നും അശ്വിൻ തന്റെ യുട്യുബ് ചാനലിൽ സംസാരിക്കുമ്പോൾ പറഞ്ഞു. 

Advertisment

"പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ, സൈം ആയൂബ് ആദ്യ ബോളിൽ തന്നെ പുറത്താകാതെ സ്കോർ ഉയർത്താനാണ് ശ്രമിക്കേണ്ടത്. സൈം സ്കോർ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം സൈം ഒരു നല്ല ക്രിക്കറ്റർ ആണ്. പാക്കിസ്ഥാനോട് എനിക്ക് ഒരു അഭ്യർഥനയുണ്ട്. ദയവായി ആദ്യം ബാറ്റ് ചെയ്യരുത്. മത്സരത്തിന്റെ സമ്മർദം കണക്കിലെടുത്താണ് ഞാൻ പറയുന്നത്," അശ്വിൻ പറഞ്ഞു.

Also Read: ആ ഒറ്റ ഷോട്ട് മതി സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാൻ; വിമർശനങ്ങൾ തള്ളി ഗാവസ്കർ

"പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്താൽ പിന്നെ ഇത് ഒരു വൺസൈഡ് മത്സരമായി മാറും. പാക്കിസ്ഥാന് പിന്നെ ഒരു സാധ്യതയും കളിയിൽ​ ഉണ്ടാവില്ല. 150 റൺസിന് പാക്കിസ്ഥാൻ ഓൾഔട്ട് ആയാൽ പിന്നെ ഇന്ത്യയുടെ ചെയ്സ് കാണാൻ ഞങ്ങൾക്കും താത്പര്യം ഉണ്ടാവില്ല. കാരണം ഇന്ത്യ ജയിക്കുമെന്ന് ഉറപ്പാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന അധികം കാരണങ്ങളൊന്നുമില്ല," അശ്വിൻ പറഞ്ഞു.

Advertisment

Also Read: 50 പന്തിൽ മന്ഥാനയുടെ സെഞ്ചുറി; തുടരെ രണ്ടാമത്തേത്; തൂക്കിയടിയിൽ തകർന്ന് റെക്കോർഡുകൾ

"ഇനി വരുന്ന മത്സരങ്ങളിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് വലിയ വെല്ലുവിളിയാവും എന്ന് തോന്നുന്നില്ല. സ്കോർ 150ലേക്ക് എത്തിക്കാൻ പോലും പാക്കിസ്ഥാൻ പ്രയാസപ്പെടുന്നു. പേസ് ബോളറായ ഷഹീൻ അഫ്രീദിയാണ് ബാറ്റിങ്ങിൽ പാക്കിസ്ഥാനെ സഹായിക്കുന്നത്. "

Also Read: വിവാദ ചൂടിനിടയിൽ ഇന്ത്യയും പാക്കിസ്ഥാനും നാളെ നേർക്കുനേർ; പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി; മത്സരം എവിടെ കാണാം?

"ഇന്ത്യൻ ബോളർമാർ ശ്രമിക്കുക സ്റ്റംപ് ലക്ഷ്യമിട്ട് ബോൾ ചെയ്ത് വലിയ രീതിയിൽ സ്വിങ് കണ്ടെത്തുക എന്നതാണ്. പക്ഷേ ഈ പാക്കിസ്ഥാൻ ടീമിന്റെ ക്വാളിറ്റി നോക്കുമ്പോൾ അവർക്ക് ഇന്ത്യൻ ബോളർമാരെ നേരിടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. കുൽദീപ് യാദവിനേയും വരുൺ ചക്രവർത്തിയേയും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഇന്ത്യ ഉൾപ്പെടുത്തുമോ? ശിവം ദുബെയ്ക്ക് ഇന്ത്യ ഓവർ നൽകുമോ? ഈ പിച്ചിൽ ബാറ്റിങ്ങിന് അധികം പ്രയാസമുണ്ടാവില്ല. അതിനാൽ പാക്കിസ്ഥാന് 160 എന്ന സ്കോറിലേക്ക് എങ്കിലും എത്താനായാൽ ഇന്നത്തേത് ഒരു നല്ല മത്സരമാവും," അശ്വിൻ പറഞ്ഞു.

Read More: IND vs OMA; ഓഹ് മാൻ! ഇന്ത്യയെ വിരട്ടി; തല ഉയർത്തി ഒമാന്റെ മടക്കം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: