/indian-express-malayalam/media/media_files/2025/11/17/vaibhav-suryavanshi-india-a-2025-11-17-21-26-43.jpg)
Source: Indian Cricket Team, Instagram
യുഎഇക്കെതിരെ തകർത്തടിച്ച ഇന്ത്യ എ ടീമിന് പക്ഷേ പാക്കിസ്ഥാനെതിരെ സ്കോർ ഉയർത്താനായില്ല. എട്ട് വിക്കറ്റ് തോൽവിയിലേക്കാണ് പാക്കിസ്ഥാനെതിരെ ജിതേഷ് ശർമ നയിക്കുന്ന ഇന്ത്യ എ ടീം റൈസിങ് സ്റ്റാർസ് 2025ലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വീണത്. ചിരവൈരികൾക്കെതിരായ തോൽവി ഇന്ത്യ എ ടീമിന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമോ?
ദോഹയിൽ നടന്ന മത്സരത്തിൽ ഇന്ത്യ മുൻപിൽ വെച്ച 137 റൺസ് എന്ന വിജയ ലക്ഷ്യം 40 പന്തുകൾ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആണ് പാക്കിസ്ഥാൻ മറികടന്നത്. ഇതോടെ പാക്കിസ്ഥാൻ എ സെമി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരവും ജയിച്ച് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ എ.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
ഇന്ത്യ എ ടീം ആദ്യ മത്സരത്തിൽ യുഎഇയെ തകർത്തിരുന്നു. 42 പന്തിൽ നിന്ന് വൈഭവ് സൂര്യവൻഷി 144 റൺസ് അടിച്ചുകൂട്ടി. ക്യാപ്റ്റൻ ജിതേഷ് ശർമയിൽ നിന്നും മിന്നും ബാറ്റിങ് വന്നു. എന്നാൽ പാക്കിസ്ഥാനെതിരായ കളിയിൽ അവശ്വസനീയമായ വിധത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. 91-2 എന്ന നിലയിൽ നിന്നാണ് 136ന് ഇന്ത്യ എ ഓൾഔട്ടായത്.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
28 പന്തിൽ നിന്ന് വൈഭവ് സൂര്യവൻഷി 45 റൺസ് അടിച്ചെടുത്തിരുന്നു. മൂന്ന് സിക്സും അഞ്ച് ഫോറുമാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത്. നമൻ ധീർ 35 റൺസും നേടി. ഒമ്പതാം ഓവറിൽ നമൻ പുറത്തായതിന് പിന്നാലെ പത്താം ഓവറിൽ വൈഭവും വീണു. മറ്റ് ഇന്ത്യൻ ബാറ്റർമാരെല്ലാം പാക്കിസ്ഥാൻ ബോളിങ്ങിന് മുൻപിൽ മുട്ടുമടക്കി. ഇടംകൈയ്യൻ ഓപ്പണറായ മാസ് സദഖത്തിന്റെ 79 റൺസ് ആണ് പാക്കിസ്ഥാനെ അനായാസം ജയം പിടിക്കാൻ തുണച്ചത്.
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
ഇനി ഇന്ത്യ എയ്ക്ക് മുൻപിലെ വഴി
ജിതേഷ് ശർമയ്ക്കും സംഘത്തിനും ചൊവ്വാഴ്ചത്തെ മത്സരം നിർണായകമാണ്. ഒമാൻ ആണ് ഇന്ത്യ എ ടീമിന്റെ എതിരാളികൾ. ഒമാനും ഇന്ത്യക്കും രണ്ട് പോയിന്റ് വീതമാണ് ഇപ്പോൾ ഉള്ളത്. ഒമാനെ തോൽപ്പിച്ചാൽ ഇന്ത്യ എയ്ക്ക് സെമിയിലെത്താം. വെള്ളിയാഴ്ചയാണ് സെമി ഫൈനൽ. ഒമാൻ-ഇന്ത്യ മത്സരത്തിലെ വിജയി വെള്ളിയാഴ്ച സെമിയിൽ പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us