/indian-express-malayalam/media/media_files/2025/09/14/india-vs-pakistan-asia-cup-match-2025-09-14-21-26-41.jpg)
Source: Indian Cricket Team, Instagram
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കസ്ഥാൻ പരുങ്ങുന്നു. പവര്‍ പ്ലേയിൽ രണ്ട് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടപ്പെട്ടത്. എന്നാൽ തകർച്ച അവിടംകൊണ്ടും നിന്നില്ല. 10ാമത്തെ ഓവറിലേക്ക് കളി എത്തിയപ്പോൾ 49-4 എന്ന നിലയിലായി അവർ. ഒരു വിധം സ്കോർ 100 കടത്തുകയായിരുന്നു പാക്കിസ്ഥാൻ.
ഓപ്പണര്‍ സൈം അയൂബിന്‍റെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് ഹാരിസിന്‍റെയും വിക്കറ്റുകളാണ് പവര്‍ പ്ലേയില്‍ ഇന്ത്യക്ക് വീഴ്ത്താനായത്. ഹർദിക് ആണ് ഇന്ത്യക്കായി ബോളിങ് ഓപ്പൺ ചെയ്തത്. ആദ്യ ബോൾ വൈഡായി. എന്നാൽ നിയമപരമായ ആദ്യ പന്തിൽ ഓപ്പണർ സൈം ആയൂബിനെ ഹർദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിൽ എത്തിച്ചു.
Also Read: india Vs Pakistan : "ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"
രണ്ടാം ഓവറിൽ പാക്കിസ്ഥാന്റെ രണ്ടാമത്തെ വിക്കറ്റും വീണു.ഓവറിലെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്‍റെ കൈകളിലേക്കാണ് ബുമ്ര എത്തിച്ചത്. പിന്നാലെ ഫഖര്‍ സമനെ ബുമ്ര വിക്കറ്റിന് മുൻപിൽ കുടുക്കി. എന്നാൽ റിവ്യു എടുത്തപ്പോൾ ഫഖറിന് അനുകൂലമായിരുന്നു വിധി.
ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയ ഹർദിക്കിന്റെ പിന്നെ വന്ന ഓവറിൽ പാക്കിസ്ഥാൻ 13 റൺസ് നേടി. ഫഖർ സമൻ രണ്ട് ബൗണ്ടറിയടിച്ചു. പിന്നെ വൈഡിലൂടെ മൂന്ന് റൺസും ലഭിച്ചു. ബുമ്രക്കെതിരെ സിക്സ് ഫര്ഹാൻ കരുത്തു കാണിച്ചു.
Also Read: India Vs Pakistan : "ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"
അഞ്ചാം ഓവറില്‍ ഇന്ത്യ സ്പിന്നറുടെ കൈകളിലേക്ക് പന്ത് നൽകി. വരുണിന്റെ ആദ്യ ഓവറിൽ ബൗണ്ടറിയടക്കം എട്ട് റണ്‍സ് ആണ് പാക്കിസ്ഥാൻ കണ്ടെത്തിയത്. പവർപ്ലേ കഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ സ്പിന്നർമാരുടെ ഊഴമായിരുന്നു. ഫഖർ സമനേയും ക്യാപ്റ്റൻ സൽമാനേയും അക്ഷർ പട്ടേൽ അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി. പിന്നാലെ 13ാം ഓവറിലെ നാലാമത്തെ പന്തിൽ ഹസൻ നവാസിനേയും അഞ്ചാമത്തെ പന്തിൽ മുഹമ്മദ് നവാസിനേയും കുൽദീപിന്റെ മുൻപിൽ വീണു.
Read More: പാക്കിസ്ഥാനെതിരെ സഞ്ജു ഏത് പൊസിഷനിൽ ഇറങ്ങും? ഇന്ത്യൻ ബാറ്റിങ് കോച്ചിന്റെ വാക്കുകൾ ; Sanju Samson Asia Cup 2025
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us