scorecardresearch

ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ 148 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

പ്ലയിംഗ് ഇലവനില്‍ റിഷഭ് പന്തിന് ഇടമില്ല, ലോകേഷ് രാഹുല്‍ ഇടം നേടി

ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ 148 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം. 19.5 ഓവറില്‍ 147 റണ്‍സില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ടായി. 42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. കെ.എല്‍ രാഹുല്‍ (0), രോഹിത് ഷര്‍മ്മ(12), വിരാട് കോഹ്ലി(35),സൂര്യകുമാര്‍(18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവില്‍ 14 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 89 ന് നാല് എന്ന നിലയിലാണ് ഇന്ത്യ.

ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 50 റണ്‍സെടുക്കുന്നതിനെ പാക് നിരയിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 15 ല്‍ നില്‍ക്കുമ്പോള്‍ മൂന്നാം ഓവറില്‍ 10 റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. പിന്നീട് ആറാം ഓവറില്‍ ഫഖര്‍ സമാനെ (10) ആവേശ് ഖാന്‍ മടക്കി.

പിന്നീട് ഹാര്‍ദീക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബൗളിങില്‍ പാക് ബാറ്റര്‍മാര്‍ ചീട്ട് കൊട്ടാരം പോലെ വീഴുന്ന കാഴ്ചയാണ് കണ്ടത്. പാക് നിരയില്‍ മികച്ച നിലയില്‍ ബാറ്റ് വിശീയ മുഹ്ഹമ്മദ് റിസ്വാനെയും(43), 28 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെയും ഖുശ്ദില്‍ ഷായെയും (1) പാണ്ഡ്യ തന്നെയാണ് പുറത്താക്കിയത്.

ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഷദാബ് ഖാന്‍ (10), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങള്‍. അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി റണ്‍സ് സ്‌കോര്‍ ചെയ്ത ഹാരിസ് റൗഫും (13*), ഷാനവാസ് ദഹാനിയുമാണ് (ആറ് പന്തില്‍ 16) പാക് സ്‌കോര്‍ 140 കടത്തിയത്.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs pakistan asia cup live score updates