/indian-express-malayalam/media/media_files/2025/09/15/india-vs-pakistan-match-asia-cup-2025-2025-09-15-16-29-19.jpg)
Source: Indian Cricket Team, Instagram
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യൻ ടീം ഹസ്തദാനം നൽകാൻ തയ്യാറാവാതെ തങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചിരിക്കുന്നത്.
മാച്ച് റഫറിക്കെതിരെ നടപടി എടുക്കണം എന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ആവശ്യപ്പെടുന്നു. പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അഘയോട് ഇന്ത്യൻ ക്യാപ്റ്റന് ഷെയ്ക് ഹാൻഡ് നൽകാൻ മുതിരേണ്ടതില്ല എന്ന് മാച്ച് റഫറി നിർദേശിച്ചതായാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരോപിക്കുന്നത്. ഇത് ചൂണ്ടി ഏഷ്യാ കപ്പിലെ മറ്റ് മത്സരങ്ങളിൽ നിന്ന് ഈ റഫറിയെ മാറ്റണം എന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ടോസിന്റെ സമയത്തും മത്സരം കഴിഞ്ഞതിന് ശേഷവും പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ സൂര്യകുമാർ യാദവും സംഘവും തയ്യാറായില്ല. കളിക്കാരെല്ലാം കയറിയതിന് ശേഷം ഇന്ത്യൻ​ ഡ്രസ്സിങ് റൂമിന്റെ വാതിൽ അടയ്ക്കുകയും ചെയ്തു. പാക്കിസ്ഥാൻ ക്യാപ്റ്റനും മുഖ്യ പരിശീലകനും ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ കാത്തിരുന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് തയ്യാറായില്ല.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
ഇതേ തുടർന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ മത്സരത്തിന് ശേഷം പ്രസ് കോൺഫറൻസ് ബഹിഷ്കരിച്ചു. പാക്കിസ്ഥാൻ ടീം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ, "ഹസ്തദാനം നൽകാത്ത ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ പെരുമാറ്റത്തിന് എതിരെ ടീം മാനേജർ നവീദ് ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കളിയുടെ സ്പിരിറ്റിന് വിരുദ്ധമായ പെരുമാറ്റമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രതിഷേധത്തിന്റെ ഭാഗമായി ഞങ്ങളുടെ ക്യാപ്റ്റനെ പോസ്റ്റ് മാച്ച് പരിപാടികളിലേക്ക് അയക്കുന്നില്ല."
Also Read:ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും
പാക്കിസ്ഥാനെ തോൽപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മറുപടി ഇങ്ങനെ, "ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പാക്കിസ്ഥാനെതിരായ ഈ വിജയം ഞങ്ങൾ ധീരരായ ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കുന്നു. അവർ ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കട്ടെ. അവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങൾ ലഭിക്കട്ടെ. പാക്കിസ്ഥാനെതിരായ ഈ കളി ഞങ്ങൾക്കു മറ്റൊരു മത്സരം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല."
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us