/indian-express-malayalam/media/media_files/2025/09/14/india-vs-pakistan-asia-cup-sanju-samson-2025-09-14-19-59-05.jpg)
Source: Instagram
india Vs Pakistan Asia Cup 2025: ഏഷ്യാ കപ്പിൽ ടോസ് ജയിച്ച പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽഇന്ത്യാ-പാക് മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ചിൽ ടോസ് നേടുന്ന ടീം ബാറ്റിങ്ങായിരിക്കും തിരഞ്ഞെടുക്കാൻ സാധ്യത എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. സഞ്ജു സാംസൺ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിലും പ്ലേയിങ് ഇലവനിൽ ഇടം നേടി.
യുഎഇക്കെതിരെ കളിച്ച അതേ പ്ലേയിങ് ഇലവനെ തന്നെയാണ് പാക്കിസ്ഥാന് എതിരേയും ഇന്ത്യ ഇറക്കുന്നത്. സ്പെഷ്യലിസ്റ്റ് പേസറായി ബുമ്ര മാത്രം. ഓൾറൗണ്ടർമാരായ ശിവം ദുബെയെയും ഹർദിക് പാണ്ഡ്യയും ഇവിടെ ഇന്ത്യക്ക് ടീം ബാലൻസ് നിലനിർത്താൻ നന്നായി ഉപയോഗിക്കാനാവുന്നു.
Also Read: India Vs Pakistan : "ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"
സ്ലോ വിക്കറ്റ് ആണ് ഇവിടുത്തേത് എന്നാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തുകൊണ്ട് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അഘ പറഞ്ഞത്. അതിനാൽ ആദ്യം ബാറ്റ് ചെയ്ത് പരമാവധി റൺസ് സ്കോർ ചെയ്യുകയാണ് ലക്ഷ്യം എന്നും സൽമാൻ വ്യക്തമാക്കി. പാക്കിസ്ഥാൻ ഇവിടെ 20 ദിവസമായി ഉണ്ടെന്നും ഇവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടതായും പാക്കിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.
ടോസ് ജയിച്ചിരുന്നു എങ്കിൽ​ ബോളിങ് ആയിരുന്നു തിരഞ്ഞെടുക്കുമായിരുന്നത് എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. മത്സരം പുരോഗമിക്കുംതോറും പിച്ചിലെ ഈർപ്പത്തിന്റെ സ്വാധീനം കൂടി കണക്കിലെടുത്തായിരിക്കണം ചെയ്സ് ചെയ്യാമെന്ന തീരുമാനത്തിൽ ഇന്ത്യ എത്തിയത്.
Also Read: India Vs Pakistan : "ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"
സ്പിൻ കരുത്തിലാണ് പാക്കിസ്ഥൻ വന്നിരിക്കുന്നത്. മൈക്ക് ഹെസന് കീഴിൽ അടിമുടി മാറിയ പാക്കിസ്ഥാൻ ടീമാണ് ഇത്. ഒമാന് എതിരെ പാക്കിസ്ഥാന്റെ മൂന്ന് ബാറ്റർമാർ മാത്രമാണ് പൊരുതിയത്. പിന്നെയുള്ളവരെല്ലാം വന്നപാടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. അതിനാൽ ഇന്ത്യയുടെ ബോളിങ് നിരയെ പാക്കിസ്ഥാൻ എങ്ങനെ നേരിടും എന്നത് ആകാംക്ഷയുണർത്തുന്നതാണ്.
Read More: പാക്കിസ്ഥാനെതിരെ സഞ്ജു ഏത് പൊസിഷനിൽ ഇറങ്ങും? ഇന്ത്യൻ ബാറ്റിങ് കോച്ചിന്റെ വാക്കുകൾ ; Sanju Samson Asia Cup 2025
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us