/indian-express-malayalam/media/media_files/2025/09/28/ind-vs-pak-asia-cup-final-2025-09-28-21-51-25.jpg)
(ചിത്രം: എക്സ്)
Asia Cup 2025 Final, IND vs PAK : ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് തന്നെയായിരുന്നു കലാശപ്പോരിനിറങ്ങുമ്പോൾ മുൻതൂക്കം. 14 ദിവസത്തിനിടയിൽ മൂന്നാം വട്ടം ഇന്ത്യയെ നേരിടുമ്പോൾ ഇത്തവണ പാക്കിസ്ഥാന് കാര്യങ്ങൾ കീഴ്മേൽ മറിക്കാനാവുമോ എന്ന ചോദ്യം ശക്തമായിരുന്നു. പക്ഷേ ഇന്ത്യ അതിന് അനുവദിച്ചില്ല.
- Sep 29, 2025 00:05 IST
ഏഷ്യാ കപ്പിൽ ഇന്ത്യൻ മുത്തം
ഏഷ്യൻ വൻ കരയുടെ രാജാക്കന്മാരായി ഇന്ത്യ. അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമ രണ്ട് റൺസ് എടുത്തു. രണ്ടാമത്തെ പന്തിൽ ഹാരിസ് റൗഫിനെ തിലക് വർമ സിക്സ് പറത്തി. പിന്നത്തെ ബോളിൽ തിലക് സിംഗിൾ എടുത്തതോടെ ഇന്ത്യ പാക്കിസ്ഥാൻ സ്കോറിന് ഒപ്പമെത്തി. അവസാന മൂന്ന് ബോളിൽ നിന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയത് ഒരു റൺസ് മാത്രം.നാലാമത്തെ പന്ത് ബൗണ്ടറി കടത്തി റിങ്കു സിങ് വിജയ റൺ കുറിച്ചു.
- Sep 28, 2025 23:58 IST
6 പന്തിൽ ഇന്ത്യക്ക് ജയിക്കാൻ 10 റൺസ്
ഏഷ്യാ കപ്പ് കിരീടം ചൂടാൻ ഇന്ത്യക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ്. 19ാം ഓവറിലെ അവസാന പന്തിൽ ദുബെയുടെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 22 പന്തിൽ നിന്ന് 33 റൺസ് എടുത്താണ് ദുബെ മടങ്ങിയത്.
- Sep 28, 2025 23:53 IST
ഇന്ത്യയെ കിരീടത്തോട് അടുപ്പിച്ച് തിലക്-ദുബെ കൂട്ടുകെട്ട്
18ാം ഓവറിന്റെ അവസാന പന്തിൽ ഹാരിസ് റൗഫിനെ സിക്സ് പറത്തി തിലക് വർമയുമായുള്ള കൂട്ടുകെട്ട് 50 കടത്തി ശിവം ദുബെ. ഇതോടെ അവസാന രണ്ട് ഓവറിൽ നിന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 17 റൺസ്.
- Sep 28, 2025 23:45 IST
പൊന്നും വിലയുള്ള അർധ ശകവുമായി തിലക്
നിർണായക ഘട്ടത്തിൽ ടീമിനെ തുണയ്ക്കുന്ന അർധ ശതകവുമായി തിലക് വർമ. 41 പന്തിൽ നിന്നാണ് തിലക് അർധ ശതകം കണ്ടെത്തിയത്. സഞ്ജുവിനൊപ്പം അർധ ശതക കൂട്ടുകെട്ട് തിലക് കണ്ടെത്തിയിരുന്നു. പിന്നാലെ ശിവം ദുബെയ്ക്കൊപ്പം നിന്ന് സ്കോറിങ്ങിന്റെ വേഗം കൂട്ടാനും തിലക് വർമയ്ക്കായി.
- Sep 28, 2025 23:41 IST
മൂന്ന് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 30 റൺസ്
147 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം നേടാൻ അവസാന മൂന്ന് ഓവറിൽ കണ്ടെത്തേണ്ടത് 30 റൺസ്. അർധ ശതകം പിന്നിട്ട തിലക് വർമയും ശിവം ദുബെയുമാണ് ക്രീസിൽ. കഴിഞ്ഞ രണ്ട് ഓവറിൽ നിന്ന് 28 റൺസ് കണ്ടെത്താൻ ഇന്ത്യക്കായിരുന്നു.
- Sep 28, 2025 23:30 IST
15 ഓവറിൽ 100 കടന്ന് ഇന്ത്യ; തകർത്തടിച്ച് ദുബെയും തിലകും
15 ഓവറിൽ സ്കോർ 100 കടത്തി ഇന്ത്യ. സഞ്ജു മടങ്ങിയതിന് പിന്നാലെ എത്തിയ ശിവം ദുബെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 15ാം ഓവറിൽ തിലകും ദുബെയും ചേർന്ന് 17 റൺസ് ആണ് റൗഫിനെതിരെ അടിച്ചെടുത്തത്.
- Sep 28, 2025 23:18 IST
സഞ്ജുവും വീണു; ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം
തിലക് വർമയ്ക്കൊപ്പം അർധ ശതക കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ മടങ്ങി സഞ്ജു സാംസൺ. 21 പന്തിൽ നിന്നാണ് സഞ്ജു 24 റൺസ് എടുത്തത്. സഞ്ജു പുറത്താവുന്നതിന് മുൻപത്തെ രണ്ട് ഓവറിൽ തിലകും സഞ്ജുവും ചേർന്ന് 18 റൺസ് എടുത്തിരുന്നു.
- Sep 28, 2025 23:06 IST
10 ഓവറിൽ 58-3; കരകയറ്റാൻ സഞ്ജുവും തിലകും
10 ഓവറിലേക്ക് ഇന്നിങ്സ് എത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 20-3 എന്ന നിലയിലേക്ക് തകർന്ന ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ്.
- Sep 28, 2025 22:53 IST
പവർപ്ലേയിൽ ഇന്ത്യയെ വിറപ്പിച്ച് പാക്കിസ്ഥാൻ
പവർപ്ലേയിൽ ഇന്ത്യയുടെ സ്കോർ 36-3. ആദ്യ നാല് ഓവറിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് ബൗണ്ടറികളടിച്ചും കരുതലോടെ പ്രതിരോധിച്ചും ഇന്ത്യയെ തിരികെ കയറ്റാനുള്ള ശ്രമത്തിലാണ്.
- Sep 28, 2025 22:36 IST
ആദ്യ നാല് ഓവറിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം
147 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ സമ്മർദത്തിൽ. നാല് ഓവറിലേക്ക് കളി എത്തിയപ്പോൾ തന്നെ ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. അഭിഷേക്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്.
- Sep 28, 2025 22:15 IST
ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
147 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് നഷ്ടമായത്.
- Sep 28, 2025 22:11 IST
കുൽദീപിന് 4 വിക്കറ്റ്, അക്സറിനും വരുണിനും രണ്ടു വിക്കറ്റ്
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യയുടെ ബൗളിങ് നിരയ്ക്കു മുന്നിൽ അടിപതറിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് നേടി.
- Sep 28, 2025 21:47 IST
കരുത്തു കാട്ടി സ്പിന്നർമാർ; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം. സ്പിന്നർമാർ കരുത്തു കാട്ടിയ ഇന്നിങ്സിൽ പാക്കിസ്ഥാനെ 19. 1 ഓവറിൽ പുറത്താക്കുകയായിരുന്നു
- Sep 28, 2025 21:39 IST
കുൽദീപ് യാദവിന് നാലു വിക്കറ്റ്
പാക്കിസ്ഥാനെതിരായി ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ. പാക്കിസ്ഥാന്റെ ഒൻപതു വിക്കറ്റ് നഷ്ടമായി. കുൽദീപ് യാദവ് നാലു വിക്കറ്റ് നേടി.
- Sep 28, 2025 21:23 IST
ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ അടിപതറി പാക്കിസ്ഥാൻ
ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ പാക്കിസ്ഥാൻ അടിപതറുന്നു. കുൽദീപ് യാദവ് ഒരു വിക്കറ്റുകൂടി നേടി. ഇതോടെ പാക്കിസ്ഥാൻ 133ന് ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു.
- Sep 28, 2025 21:20 IST
ഫഖർ സമനെ വീഴ്ത്തി വരുൺ ചക്രവർത്തി; പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടം
പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടം. ഫഖർ സമന്റെ വിക്കറ്റാണ് നഷ്ടമായത്. വരുൺ ചക്രവർത്തിയാണ് വിക്കറ്റെടുത്തത്.
- Sep 28, 2025 21:10 IST
പാക്കിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം; മുഹമ്മദ് ഹാരിസ് പൂജ്യത്തിനു പുറത്ത്
പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടു. മുഹമ്മദ് ഹാരിസ് ആണ് പൂജ്യത്തിനു പുറത്തായത്. അക്സർ പട്ടിലേന്റെ പന്ത് റിങ്കു സിങ് കൈയ്യിലൊതുക്കുകയായിരുന്നു.
- Sep 28, 2025 21:09 IST
രണ്ടാം വിക്കറ്റ് പിഴുത് ഇന്ത്യ; കുൽദീപിന് മുൻപിൽ വീണ് സൈം അയൂബ്
പാക്കിസ്ഥാന്റെ രണ്ടാമത്തെ വിക്കറ്റ് 13ാമത്തെ ഓവറിൽ പിഴുത് ഇന്ത്യ. സൈം അയൂബ് ആണ് പാക്കിസ്ഥാനെ ഒരിക്കൽ കൂടി നിരാശപ്പെടുത്തി സ്കോർ ഉയർത്താനാവാതെ മടങ്ങിയത്. 14 റൺസ് മാത്രമാണ് സൈം അയൂബിന് നേടാനായത്.
- Sep 28, 2025 21:04 IST
തിലക് വർമയ്ക്ക് പന്ത് നൽകി സൂര്യ; ഫഖറിനെ വീഴ്ത്താനാവുമോ?
12ാം ഓവറിൽ തിലക് വർമയ്ക്ക് പന്ത് നൽകി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യയുടെ പാർട് ടൈം ബോളർക്കെതിരെ ഫഖർ സമൻ റിസ്ക് എടുത്ത് കളിക്കും എന്ന ചിന്തയിലാണ് സൂര്യയുടെ നീക്കം.
- Sep 28, 2025 20:50 IST
ഓപ്പണിങ് സഖ്യത്തെ പിരിച്ച് വരുൺ; തകർത്തടിച്ച ഫർഹാൻ മടങ്ങി
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ മികച്ച തുടക്കം കണ്ടെത്താൻ പാക്കിസ്ഥാനായി. എന്നാൽ പാക്കിസ്ഥാൻ ഓപ്പണർമാരെ കൂടുതൽ അപകടകാരികളാവാൻ അനുവദിക്കാതെ ഇന്ത്യ ഈ സഖ്യത്തെ പിരിച്ചു. 38 പന്തിൽ നിന്ന് 57 റൺസ് അടിച്ചെടുത്ത ഫർഹാനെ വരുൺ ചക്രവർത്തിയാണ് പത്താമത്തെ ഓവറിൽ മടക്കിയത്.
- Sep 28, 2025 20:38 IST
പാക്കിസ്ഥാന് മികച്ച തുടക്കം; വിക്കറ്റിനായി നിലപ്പട
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 8 ഓവർ പൂർത്തിയാക്കുമ്പോൾ 64 റൺസുമായി മികച്ച നിലയിലാണ്. സാഹിബ്‌സാദ ഫർഹാനും ഫഖർ സമാനുമാണ് ക്രീസിൽ.
- Sep 28, 2025 20:24 IST
എഷ്യാ കപ്പ് ഫൈനൽ; പാക്കിസ്ഥാന്റെ പ്ലേയിംഗ് ഇലവൻ
സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ(സി), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്(പ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
- Sep 28, 2025 20:24 IST
എഷ്യാ കപ്പ് ഫൈനൽ; ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ
അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ (ഡബ്ല്യു), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്ക്രവർത്തി.
- Sep 28, 2025 20:22 IST
പവർപ്ലേയിൽ പവറായി ദുബെ
ഏഷ്യാ കപ്പ് ഫൈനലിൽ പവർപ്ലേയിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശിവം ദുബെ. രണ്ട് ഓവറിൽ വെറും 12 റൺസ് മാത്രമാണ് താരം വഴങ്ങിയത്.
Shivam Dube went for just 12 runs in two overs in the Powerplay 🫡
— Johns. (@CricCrazyJohns) September 28, 2025
- Incredible from Dube. pic.twitter.com/nbiFYK2Xnq - Sep 28, 2025 20:19 IST
പാക്കിസ്ഥാന് മികച്ച് തുടക്കം നൽകാൻ ഫർഹാനും സമാനും
പാക്കിസ്ഥാന് മികച്ച തുടക്കം സമ്മാനിക്കാൻ സാഹിബ്‌സാദ ഫർഹാനും ഫഖർ സമാനുമാണ് ഓപ്പണിങ് ബാറ്റ്സ്മാന്മാർ. 3.2 ഓവർ പിന്നിടുമ്പോൾ, 23 റൺസ് എടുക്കാൻ പാക്കിസ്ഥാനായി.
- Sep 28, 2025 20:14 IST
ഇന്ത്യക്കായി ബോളിങ് ഓപ്പൺ ചെയ്തത് ശിവം ദുബെ
ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ശിവം ദുബെയാണ് ഏഷ്യാ കപ്പ് കലാശപ്പോരിൽ ഇന്ത്യക്കായി ബോളിങ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ ദുബെക്കെതിരെ ഫർഹാൻ ഒരു ബൗണ്ടറി കണ്ടെത്തി.
- Sep 28, 2025 19:59 IST
ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് 'ഡ്രാമ'
ഏഷ്യാ കപ്പ് ഫൈനലിന്റെ ടോസിന്റെ സമയവും നാടകീയ സംഭവങ്ങൾ. രണ്ട് ബ്രോഡ്കാസ്റ്റർമാരാണ് ടോസിന്റെ സമയം ക്യാപ്റ്റന്മാരുമായി സംസാരിക്കാൻ എത്തിയത്. രവി ശാസ്ത്രി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി സംസാരിച്ചപ്പോൾ വഖാർ യുനീസ് ആണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി അഗയുമായി സംസാരിച്ചത്.
- Sep 28, 2025 19:55 IST
ചെയ്സ് ചെയ്ത് കിരീടം ചൂടാൻ ഇന്ത്യ
പാക്കിസ്ഥാനെതിരെ ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്. ഹർദിക് പാണ്ഡ്യക്കും അർഷ്ദീപ് സിങ്ങിനും ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഫൈനൽ നഷ്ടമായി. ഇതോടെ റിങ്കു സിങ്, ശിവം ദുബെ, ബുമ്ര എന്നിവർ പ്ലേയിങ് ഇലവനിലേക്ക് വന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.