scorecardresearch

India vs Oman Football Score, Results, Goal: IND 1-1 OMA: ഒമാനെ സമനിലയിൽ തളച്ച് സുനിൽ ഛേത്രിയില്ലാത്ത ഇന്ത്യൻ ടീം

16 മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം കളത്തിലിറങ്ങിയത്

India vs Oman Football Score, Results, Goal: IND 1-1 OMA: ഒമാനെ സമനിലയിൽ തളച്ച് സുനിൽ ഛേത്രിയില്ലാത്ത ഇന്ത്യൻ ടീം
India vs Oman Live Score: India players in action on Thursday. (AIFF)

India vs Oman Football Score, Results, Goal: IND 0-1 OMA: ഇന്ത്യ-ഒമാൻ സൗഹൃദ മത്സരം 1-1ന് സമനിലയിൽ. ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്ന ഒമാനെ 55ാം മിനുറ്റിലെ മൻവീർ സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ സമനിലയിൽ തളയ്ക്കുകയായിരുന്നു. 43ാം മിനുറ്റിലാണ് ഒമാൻ ലീഡ് നേടിയത്.  ഇന്ത്യയുടെ ചിംഗ്ലെൻസാന സിങിന്റെ സെൽഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നൽകിയത്.

കോവിഡ് കാരണമുണ്ടായ ഇടവേളയും അഞ്ച് മാസത്തെ ഐഎസ്എല്‍ ബയോ ബബിള്‍ കാലവും ഉള്‍പ്പടെ 16 മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം കളത്തിലിറങ്ങിയത്. ദുബായില്‍ വച്ചാണ് ഒമാനുമായുള്ള മത്സരം. ഒമാന് പുറമെ യുഎഇയെയും സൗഹൃദ മത്സരത്തിൽ ഇന്ത്യ നേരിടും. ഏഷ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇതിനു മുൻപ് ഇന്ത്യയും ഒമാനും ഏറ്റുട്ടിയത്.

നായകന്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഒമാനെതിരായ മത്സരത്തിനിറങ്ങിയത്. ഛേത്രിക്ക് പകരക്കാരനായി മുന്നേറ്റനിരയില്‍ സ്ട്രൈക്കര്‍ റോളിലെത്താന്‍ ഒരു താരം ടീമിലില്ലെന്നത് ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമാണ് ഏക ആശ്രയം. ഹൈദരാബാദ് എഫ്സിയുടെ ലിസ്റ്റന്‍ കൊളാകോയും ഹിതേഷ് സിങ്ങുമൊക്കെ പരിചയസമ്പന്നരാണെങ്കിലും ഇതുവരെ സ്ട്രൈക്കറായി ഇറങ്ങിയിട്ടില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs oman football result score goals