scorecardresearch

IND vs OMA: ഇന്ത്യക്കെതിരെ ആദ്യമായി ഒമാൻ; സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കുമോ? മത്സരം എവിടെ കാണാം?

India vs Oman Asia Cup 2025: ഇന്ത്യയുടേയും ഒമാന്റേയും പോരോടെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ഒമാൻ ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നേരിടുന്നത്

India vs Oman Asia Cup 2025: ഇന്ത്യയുടേയും ഒമാന്റേയും പോരോടെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ഒമാൻ ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നേരിടുന്നത്

author-image
Sports Desk
New Update
India Vs Pakistan Asia Cup 2025

Source: Indian Cricket Team, Instagram

india Vs Oman Asia Cup: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഇന്ന് എതിരാളികളായെത്തുന്നത് ഒമാൻ. യുഎഇയേയും പാക്കിസ്ഥാനേയും ഒരു ദയയുമില്ലാതെ തകർത്തുവിട്ടതിന് പിന്നാലെ ഒമാനെതിരെ ഇറങ്ങുന്ന ഇന്ത്യ ചിലപ്പോൾ പ്ലേയിങ് ഇലവനിൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. അങ്ങനെ വരുമ്പോൾ ആദ്യ രണ്ട് കളിയിലും ബാറ്റിങ്ങിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണിന് ബാറ്റിങ് ടൈം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

Advertisment

ഇന്ത്യയുടേയും ഒമാന്റേയും പോരോടെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ഒമാൻ ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നേരിടുന്നത്. സൂപ്പർ ഫോറിലേക്ക് എത്തുമ്പോൾ വീണ്ടുമൊരു ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഹസ്തദാന വിവാദത്തിന്റെ പേരിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 

Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി

പിച്ച് റിപ്പോർട്ട്

അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റേഴ്സിനേയും ബോളേഴ്സിനേയും ഒരുപോലെ തുണയ്ക്കുന്നതാണ്. ഏഷ്യാ കപ്പിൽ ഇവിടെ നടന്ന കഴിഞ്ഞ ആറ് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം മൂന്ന് വട്ടവും ചെയ്സ് ചെയ്ത ടീം മൂന്ന് വട്ടവും ജയം പിടിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ പേസർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിച്ചേക്കും. പിച്ച് ഡ്രൈ ആയതിനാലും ക്രാക്ക്സ് രൂപപ്പെടുന്നതിനാലും സ്പിന്നർമാരുടെ റോളും നിർണായകമാവും. 

Advertisment

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്,സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അക്ഷർ പട്ടേൽ,  വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ബുമ്ര. 

ഒമാൻ സാധ്യതാ പ്ലേയിങ് 11

ആമിർ കലീം, ജതീന്ദർ സിങ്(ക്യാപ്റ്റൻ), ഹമ്മാദ് മിർസ, വിനായക് ശുക്ല, വസിം അലി, ഹസ്നെയ്ൻ ഷാ, ഷാ ഫൈസൽ, ആര്യൻ ബിഷ്ട്, ഷക്കീൽ അഹ്മദ്, സമയ് ശ്രീവാസ്തവ, ജിതെൻ

Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് പോര് ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കും

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരം ടെലിവിഷനിൽ ലൈവായി ഏത് ചാനലിൽ കാണാം? 

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരം സോണി സ്പോർട്സ് നെറ്റ് വർക്കിൽ ഇന്ത്യയിൽ കാണാനാവും. 

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ ഒമാൻ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും പിന്നെ ഫാൻകോഡ് ആപ്പിലും ലഭ്യമാണ്. 

Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: