ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചയോടെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആണ് ആദ്യ മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓസീസിനെതിരായ ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിവികള്‍ക്കെതിരെ ഇറങ്ങുന്നത്.

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്ക വീണ്ടും തലപ്പത്തേക്ക് തിരിച്ചെത്തിയതിനാല്‍ കിവീസിനെതിരായ പരന്പര തൂത്തുവാരേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ദിനേഷ് കാര്‍ത്തിക്കിനെ തിരിച്ചെടുത്തപ്പോള്‍ പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ഉ​മേ​ഷ് യാ​ദ​വും പു​റ​ത്താ​യിട്ടുണ്ട്.

ഷാദുല്‍ താക്കഊറും ടീമില്‍ ഇടംനേടി കെ.​എ​ൽ രാ​ഹു​ലി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​ര്‍ കളിക്കില്ല. രണ്ടാം ഏകദിനം ഒക്ടോബർ 25 ന് പൂണെയിലും മൂന്നാം ഏകദിനം ഒക്ടോബർ 29 ന് കാൺപൂരിലും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ