വിക്കറ്റ് കീപ്പർ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിന്റെ കരുത്താണ്. ധോണി ഒരു റിവ്യൂ ആവശ്യപ്പെട്ടാൽ അതൊരിക്കലും തെറ്റാറില്ല. അവസാന തീരുമാനം ഔട്ട് എന്നായിരിക്കും. പക്ഷേ നേരെമറിച്ച് ധോണിയുടെ വാക്കുകൾ കേൾക്കാതെ വിരാട് കോഹ്‌ലിയാണ് റിവ്യൂ ആവശ്യപ്പെടുന്നതെങ്കിൽ അന്തിമ തീരുമാനം പലപ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായിരിക്കില്ല.

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടിട്വന്റി മൽസരത്തിലും ഇതേ സംഭവമുണ്ടായി. ധോണിയുടെ വാക്ക് കേൾക്കാതെ റിവ്യൂ ആവശ്യപ്പെട്ട കോഹ്‌ലി ഒരിക്കൽക്കൂടി പരാജിതനായി. മൽസരത്തിന്റെ 12-ാം ഓവറിലായിരുന്നു കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടത്. യുസ്‌വേന്ദ്ര ചാഹൽ ആയിരുന്നു ബോളിങ് ചെയ്തത്. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ ആയിരുന്നു ബാറ്റ്സ്മാൻ. ചാഹലിന്റെ ബോൾ കെയ്നിന്റെ കൈ മുട്ടിൽ തട്ടി ഉയർന്നു. ധോണി ബോൾ പിടിച്ചു. പക്ഷേ ധോണി റിവ്യൂ ആവശ്യപ്പെട്ടില്ല. എന്നാൽ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. ഒടുവിൽ കോഹ്‌ലിയുടെ തീരുമാനം തെറ്റി. തേർഡ് അംപയർ ഔട്ട് നൽകിയില്ല.

ഇന്നലെ നടന്ന മൽസരത്തിൽ ഇന്ത്യ തോറ്റിരുന്നു. 40 റൺസിനാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ കീവീസിനോട് അടിയറവ് പറഞ്ഞത്. ആദ്യ മൽസരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാന മത്സരം നിർണായകമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook