Latest News

IND vs NZ: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; മൂന്നാം ട്വന്റി 20 ഇന്ന്

ആദ്യ മത്സരങ്ങളില്‍ ടീമിലിടം നേടാനാകാത്ത യുവതാരങ്ങള്‍ക്ക് മൂന്നാം ട്വന്റി 20യില്‍ അവസരം ലഭിച്ചേക്കും

India vs New Zealand
Photo: Facebook/ Indian Cricket Team

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആശ്വാസ ജയം തേടായാകും കിവികള്‍ ഇന്ത്യയെ നേരിടുക. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രോഹിത് ശര്‍മയും കൂട്ടരും ആദ്യ രണ്ട് കളികള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയിരിന്നു.

രോഹിത് ശര്‍മ – കെ.എല്‍. രാഹുല്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ കരുത്ത്. ഏത് ദുഷ്കര സാഹചര്യത്തിലും മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ എത്തുന്ന യുവതാരങ്ങള്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനുള്ള വേദിയൊരുക്കുക എന്ന ദൗത്യത്തില്‍ വിജയം കണ്ടു.

കഴിവുള്ള യുവതാരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യയുടെ മധ്യനിര. സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് നിലവില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഉള്ളത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും മധ്യനിരയ്ക്ക് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്കും മൂന്നാം ട്വന്റി 20യില്‍ ടീമില്‍ ഇടം കണ്ടെത്താനായേക്കും.

ബോളിങ്ങിലേക്കെത്തിയാല്‍ ഹര്‍ഷല്‍ പട്ടേല്‍ മാത്രമാണ് രണ്ടാം മത്സരത്തില്‍ മികവ് പുലര്‍ത്തിയ പേസ് ബോളര്‍. ഭുവനേശ്വര്‍ കുമാറും ദീപക് ചഹറും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മത്സരിച്ചിരുന്നെങ്കിലും അവസാന ഓവറുകളില്‍ തിരിച്ചു വരവ് നടത്തി. ഇരുവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കാനിടയുണ്ട്. പകരം ആവേശ് ഖാനായിരിക്കും ടീമിലെത്തുക.

ആദ്യ രണ്ട് കളികളിലും മധ്യ ഓവറുകളില്‍ ന്യൂസിലന്‍ഡിന്റെ കരുത്തരായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ അക്സര്‍ പട്ടേല്‍-രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്‍ ദ്വയത്തിന് കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ചഹര്‍, യുസുവേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലുള്ള മറ്റ് സ്പിന്നര്‍മാര്‍. ചഹലിനായിരിക്കും മുഖ്യ പരിഗണന.

Also Read: അടുത്ത വർഷം അല്ലെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ, ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20: ധോണി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand third t20 match preview

Next Story
അടുത്ത വർഷം അല്ലെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ, ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20: ധോണിms dhoni, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com