ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ മത്സരത്തിലേറ്റ നാണംകെട്ട തോൽവിയ്ക്ക് പകരം വീട്ടാനാകും ഇന്ത്യ നാളെ ഓക്‌ലൻഡിൽ ഇറങ്ങുക. ഇന്ത്യൻ സമയം രാവിലെ 11.30നാണ് മത്സരം.

ഏകദിന പരമ്പരയിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാൽ
ആദ്യ ടി20 മത്സരത്തിൽ കനത്ത തിരിച്ചടിയാണ് കിട്ടിയത്. 80 റൺസിനാണ് ന്യുസിലൻഡ് ആദ്യ ടി20യിൽ ഇന്ത്യയിൽ പരാജയപ്പെടുത്തിയത്. വലിയ ബാറ്റിങ് നിരയുണ്ടായിരുന്നെങ്കിലും കിവികൾ ഉയർത്തിയ കൂറ്റൺ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്കായില്ല.

രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കോഹ്‍ലിക്ക് പകരം മൂന്നാമനായി യുവതാരം വിജയ് ശങ്കർ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ഇറക്കാൻ തീരുമാനിക്കുകയാണെങ്കിൽ ശുഭ്മാൻ ഗില്ലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമുണ്ടെങ്കിലും വിക്കറ്റിന് പിന്നിൽ ധോണിയാകും ഗ്ലൗസണിയുക. കാർത്തിക്കിന് പകരം കേദാർ ജാദവിന് അവസരം നൽകാനുള്ള സാധ്യതയുമുണ്ട്.

ഓൾറൗണ്ടർമാരായി പാണ്ഡ്യ സഹോദരന്മാർ എത്തുമ്പോൾ ബോളിങ് നിരയിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങികൂട്ടിയ പേസ് ബൗളർമാരിൽ യുവതാരം ഖലീൽ അഹമ്മദിന് പകരം സിദ്ധാർത്ഥ് കൗൾ ടീമിലെത്തിയേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ