India vs New Zealand ODIs and T20s Full Match Schedule:ഓസ്ട്രേലിയയിൽ ചരിത്ര വിജയത്തിന് ശേഷം ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. ജനുവരി 23നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി മൂന്നിന് അവസാനിക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ഫെബ്രുവരി ആറിന് ടി20 പരമ്പരയും ആരംഭിക്കും. ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ന്യൂസിലൻഡ്.

ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ നേടിയ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെയും ആദ്യ ഏകദിന ബൈലാറ്ററൽ പരമ്പരയും നേടിയ ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനെ അവരുടെ നാട്ടിൽ നേരിടാനിറങ്ങുന്നത്. ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ തോറ്റ ശേഷമാണ് ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയത്.

ന്യൂഡിലൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം എത്തി. ഓക്‌ലൻഡ് വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ടീമിനൊപ്പം നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിട്ടുണ്ട്.

ഇന്ത്യ ഏകദിന സ്ക്വാഡ്: വിരാട് കോഹ്‍ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റയിഡു, ദിനേശ് കാർത്തിക്, കേദാർ ജദവ്, എംഎസ് ധോണി, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി, വിജയ് ശങ്കർ, ഷുഭ്മാൻ ഗിൽ.

ഇന്ത്യ ടി20 സ്ക്വാഡ്: വിരാട് കോഹ്‍ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, കേദാർ ജദവ്, എംഎസ് ധോണി, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹമ്മദ്, ഷുഭ്മാൻ ഗിൽ, വിജയ് ശങ്കർ.

ജനുവരി 23, 26, 28, 31, ഫെബ്രുവരി 03 തിയതികളിലാണ് ഏകദിന മത്സരങ്ങൾ. എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഫെബ്രുവരി 06, 08, 10 തിയതികളിലാണ് ടി20 മത്സരങ്ങൾ. ആദ്യ മത്സരവും അവസാന മത്സരവും ഇന്ത്യൻ സമയം 12.30നും, രണ്ടാം മത്സരം 11.30നും ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook