/indian-express-malayalam/media/media_files/2025/09/16/jasprit-bumrah-against-pakistan-2025-09-16-16-35-40.jpg)
Photograph: (Source: Jasprit Bumrah, Instagram)
india vs New Zealand T20: ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ രണ്ടാം ടി20യിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ബുമ്രയ്ക്ക് വിശ്രമം നൽകാനുള്ള ഗംഭീറിന്റേയും ടീം മാനേജ്മെന്റിന്റേയും തീരുമാനം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു.
യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ മുഹമ്മദ് കൈഫിന്റെ വാക്കുകൾ ഇങ്ങനെ, " എന്തിന് വേണ്ടിയാണ് വിശ്രമം? ജോലിഭാരം കാരണമാണോ? ഒരുപാട് മത്സരം കളിച്ചതിന് ശേഷമാണോ ബുമ്ര വരുന്നത്? ആവശ്യമായത്ര വിശ്രമം എടുത്തതിന് ശേഷമാണ് ബുമ്ര ടീമിനൊപ്പം ചേരുന്നത്. ഗംഭീറിന്റെ ഈ തീരുമാനം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്."
Also Read: Sanju Samson T20: 'തിരുവനന്തപുരത്ത് സഞ്ജുവിന് പകരം ഇഷാൻ കളിക്കും'; കാരണം ചൂണ്ടി മുൻ താരം
"വിശ്രമം നൽകാനാണ് എങ്കിൽ നിങ്ങൾ അർഷ്ദീപ് സിങ്ങിന് വിശ്രമം നൽകു. ഹർഷിത് റാണയെ കൊണ്ടുവരാനാണ് എങ്കിൽ, അക്ഷർ പട്ടേൽ പരുക്കിന്റെ പിടിയിലാണെങ്കിൽ, നിങ്ങൾക്ക് എട്ടാമത് ഒരു ബാറ്റിങ് ഓപ്ഷൻ വേണം. അങ്ങനെ വരുമ്പോൾ അർഷ്ദീപിന് വിശ്രമം നൽകി ബുമ്രയെ കൊണ്ടുവരു. ഇവിടെ നമ്മൾ എന്തിനാണ് ഒരു താരതമ്യം നടത്തുന്നത്? കളിക്കാരെ അങ്ങനെയൊരു താരതമ്യത്തിന് വിധേയരാക്കേണ്ട കാര്യമേ ഇല്ല."
Also Read: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരം സ്‌കോട്ട്ലൻഡ് എത്തും
ബുമ്രയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമ്പോൾ ഇന്ത്യയുടെ മറ്റൊരു പ്രധാന പേസറായ മുഹമ്മദ് സിറാജിനോട് ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിക്കാൻ സെലക്ടർമാർ ആവശ്യപ്പെടുന്നതിനേയും കൈഫ് ചോദ്യം ചെയ്യുന്നു. "ബുമ്രയെ പോലൊരു ബോളർക്ക് ഒരു മത്സരത്തിന് ശേഷം വിശ്രമം നൽകാനാവില്ല. ഏകദിന പരമ്പര ബുമ്ര കളിച്ചിരുന്നില്ല. അധികം ഡൊമസ്റ്റിക് ക്രിക്കറ്റ് മത്സരവും ബുമ്ര കളിച്ചിട്ടില്ല. മറുവശത്ത് മുഹമ്മദ് സിറാജ് അവസരം കിട്ടുമ്പോഴെല്ലാം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നു."
Also Read: Ranji Trophy: നാണംകെട്ട് കേരളം; ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി
"മുഹമ്മദ് സിറാജ് രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും കളിച്ചു. അതേസമയം ബുമ്ര ആവശ്യമായ വിശ്രമം എല്ലാം എടുത്തതിന് ശേഷമാണ് ടീമിനൊപ്പം ചേർന്നത്. തുടരെ കളിച്ചതിന് ശേഷമോ അതല്ലെങ്കിൽ പുറംവേദന ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുമ്പോഴോ ആണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുക. ഇവിടെ ബുമ്രയ്ക്ക് ഇതൊന്നും ബാധകമല്ല. ഇതിനോട് എനിക്ക് യോജിക്കാനാവില്ല," മുഹമ്മദ് കൈഫ് പറഞ്ഞു.
Read More: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us