India vs New Zealand T20 Live Streaming Online: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ കിവിസിന് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. പാണ്ഡ്യ സഹോദരന്മാർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിയ്ക്കുക. ടി20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ സ്വന്തം നാട്ടിൽ ആശ്വാസ പരമ്പര നേട്ടമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം.

വിരാട് കോഹ്‌ലിക്ക് പകരം ഋഷഭ് പന്താകും മൂന്നാം നമ്പരിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് വീശുക. ഏകദിന മത്സരത്തിൽ തിളങ്ങിയ യുവതാരം വിജയ് ശങ്കറിന് ആദ്യ ടി20യിൽ അവസരം നൽകിയിട്ടുണ്ട്. ദിനേശ് കാർത്തിക്കും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പർമാരും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ബാറ്റിങ് നിരയും ബോളിങ് നിരയും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു. രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

ഇന്ത്യ XI: രോഹിത് ശർമ്മ, ശിഖർ ധവാൻ, ഋഷഭ് പന്ത്, വിജയ് ശങ്കർ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook