India vs New Zealand T20 2019: ഏകദിന പരമ്പരയിലെ ആധികാരിക വിജയത്തിന് ശേഷം ഇന്ത്യ – ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിയ്ക്കുക. ടി20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ സ്വന്തം നാട്ടിൽ ആശ്വാസ പരമ്പര നേട്ടമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം. വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

Also Read: ടി ട്വന്റിയിൽ രോഹിത്തിനെ കാത്തിരിക്കുന്നത് കോഹ്‌ലി നേടാത്ത റെക്കോർഡുകൾ

ബാറ്റിങ് നിരയും ബോളിങ് നിരയും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു. രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കോഹ്‍ലിക്ക് പകരം മൂന്നാമനായി യുവതാരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഋഷഭ് പന്തും ധോണിയും ടീമിലുണ്ടാകുമെങ്കിലും വിക്കറ്റിന് പിന്നിൽ ധോണിയാകും ഗ്ലൗസണിയുക.

ദിനേശ് കാർത്തിക്, കേദാർ ജാദവ് എന്നീ താരങ്ങളിൽ ഒരാൾക്കായിരിക്കും അവസരം ലഭിക്കുക. ഇരുവരും ഫിനിഷ് ചെയ്യുന്നതിൽ ഒരുപോലെ മികവ് പുലർത്തുന്നതിനാൽ ആറാം നമ്പരിൽ ടീം സെലക്ഷൻ തലവേദനയാകും. പാണ്ഡ്യ സഹോദരന്മാരിൽ ഒരാളും ടീമിലിടം പിടിയ്ക്കും. സ്‌പിന്നിൽ ചാഹൽ-കുൽദീപ് കൂട്ടുകെട്ട് ഇറങ്ങുമ്പോൾ ഭുവനേശ്വർ കുമാറിനൊപ്പം ഖലീൽ അഹമ്മദ് മറ്റൊരു പേസ് ബോളറാകും.

ഇന്ത്യ സാധ്യത XI: രോഹിത് ശർമ്മ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, എം.എസ്.ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ