IND vs NZ: മൂന്നാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

രോഹിത് ശർമയുടെ കാപ്റ്റൻസിയിലും രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിലും ആദ്യമായി ഇറങ്ങിയ പരമ്പരയാണ് ഇന്ത്യ മൂന്ന് മത്സരവും ജയിച്ച് തൂത്തുവാരിയത്

india vs new zealand live score, india vs new zealand 3rd T20I live cricket score, india vs new zealand match live updates, india vs new zealand today live updates, india vs new zealand live streaming, india vs new zealand 2nd t20 match today, india vs new zealand 3rd t20 live match, india vs new zealand live match scorecard, india vs new zealand ball by ball updates, india vs new zealand team updates, ഇന്ത്യ, ഇന്ത്യ ന്യൂസീലൻഡ്, ടി20, IE Malayalam

India vs New Zealand 3rd T20I Score Updates: ഇന്ത്യ-ന്യൂസീലൻഡ് മൂന്നാം ടി20 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ കൂറ്റൻ ജയവുമായി ഇന്ത്യ. കൊൽക്കത്ത ഈദൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 73 റൺസിനാണ് ഇന്ത്യ ന്യൂസീലൻഡിനെ തോൽപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി.

മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 184 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 17.2 ഓവറിൽ 111 റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു.

ഇന്ത്യൻ ബൗളിങിന് മുമ്പിൽ കിവീസ് അടി പതറിയപ്പോൾ ഓപ്പണർ മാർട്ടിൽ ഗപ്റ്റിൽ ഒഴികെ മറ്റാർക്കും നല്ല പ്രകടനം കാഴ്ചവയ്ക്കാനായില്ല. 36 പന്തിൽ നിന്ന് നാല് ഫോറും നാല് സിക്സറും അടക്കം ഗപ്റ്റിൽ 51 റൺസ് നേടി.

മറ്റുള്ളവരിൽ ടിം സെയ്ഫെർട്ട് 18 പന്തിൽ നിന്ന് 17 റൺസും ലോക്കീ ഫെർഗൂസൻ എട്ട് പന്തിൽ നിന്ന് രണ്ട് സിക്സടക്കം 14റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല.

മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡറിൽ മിച്ചൽ-അഞ്ച്, ജെയിംസ് നീഷാം-മൂന്ന്, മിച്ചൽ സാന്റ്നർ-രണ്ട്, ആദം മിൽനെ-ഏഴ്, ഇഷ് സോധി- ഒമ്പത് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി. ദീപക് ചഹർ, യൂസ്വേന്ദ്ര ചാഹൽ, വെങ്കടേശ് അയ്യർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി.

ഇന്ത്യക്ക് വേണ്ടി കാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ഓപ്പണിങ്ങിനിറങ്ങി. രോഹിത് ശർമ 31 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 56 റൺസ് നേടി. ഇഷാൻ കിഷൻ 21 പന്തിൽ നിന്ന് ആറ് ഫോറടക്കം 29 റൺസ് നേടി.

മൂന്നാമതിറങ്ങിയ സൂര്യകുമാർ യാദവ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. റിഷഭ് പന്ത് ആറ് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് പുറത്തായി.

ശ്രേയസ് അയ്യർ 20 പന്തിൽ നിന്ന് 25 റൺസും വെങ്കടേശ് അയ്യർ 15 പന്തിൽ നിന്ന് 20 റൺസും ഹർഷൽ പട്ടേൽ 11 പന്തിൽ നിന്ന് 18 റൺസും നേടി.

ദീപക് ചാഹർ പുറത്താകാതെ എട്ട് പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സറും അടക്കം 21 റൺസ് നേടി. അക്ഷർ പട്ടേൽ പുറത്താകാതെ നാല് പന്തിൽ രണ്ട് റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ജയ്‌പൂർ, റാഞ്ചി എന്നിവിടങ്ങളിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച രണ്ട് ചേസുകൾ നടത്തി ജയം നേടി ഇന്ത്യ പരമ്പര ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര ജയം സ്വന്തമാക്കാൻ മൂന്നാം മത്സരത്തിൽ ജയം അനിവാര്യമല്ലായിരുന്നു. എന്നാൽ മൂന്ന് മത്സരവും ജയിച്ച് ആധികാരിക ജയത്തോടെ പരമ്പര നേടാൻ രോഹിത് ശർമയുടെ കാപ്റ്റൻസിയിലും രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിലും ആദ്യമായി ഇറങ്ങിയ ടീം ഇന്ത്യക്ക് കഴിഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand ind vs nz 3rd t20i live score updates

Next Story
അവസരം നല്‍കു, അയാള്‍ തിളങ്ങും; നിര്‍ദേശവുമായി ഗംഭീര്‍IND vs NZ, Gautam Gambhir
The moderation of comments is automated and not cleared manually by malayalam.indianexpress.com