India vs New Zealand 2nd T20: രണ്ടാം മത്സരത്തിൽ കിവീസിനെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

154 റൺസ് വിജയലക്ഷ്യവുമായി കിവീസിനെ പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി

india vs new zealand live score, india vs new zealand live cricket score, india vs new zealand match live updates, india vs new zealand today live updates, india vs new zealand live streaming, india vs new zealand 2nd t20 match today, india vs new zealand 2nd t20i live match, india vs new zealand live match scorecard, india vs new zealand ball by ball updates, india vs new zealand team updates, ഇന്ത്യ-ന്യൂസീലൻഡ്, ഇന്ത്യ, ന്യൂസീലൻഡ്, IE Malayalam

India vs New Zealand 2nd T20I Score Streaming Updates: ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിൽ. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ കിവീസിനെ ഏഴ് വിക്കറ്റിന് തകർത്താണ് പരമ്പര സ്വന്തമാക്കിയത്.

അർദ്ധ സെഞ്ചുറി നേടി ഇന്നിങ്സിന്റ് പകുതിയിലധികം സമയം കളത്തിലുണ്ടായിരുന്ന ഓപ്പണർമാരായ കെഎൽ രാഹുലിന്റെയും കാപ്റ്റൻ രോഹിത് ശർമയുടെയും പ്രകടനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. 154 റൺസ് വിജയലക്ഷ്യവുമായി കിവീസിനെ പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.

കെ എൽ രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും അടക്കംല 65 റൺസ് നേടി 13.2 ഓവറിൽ പുറത്തായി. രോഹിത് 36 പന്തിൽ ഒരു ഫോറും അഞ്ച് സിക്സറും അടക്കം 55 റൺസ് നേടി. 15.3 ഓവറിലാണ് രോഹിത് പുറത്തായത്.

വെങ്കടേശ് അയ്യർ പുറത്താകാതെ 11 പന്തിൽ 12 റൺസും റിഷഭ് പന്ത് പുറത്താകാതെ ആറ് പന്തിൽ രണ്ട് സിക്സറും നേടി. സൂര്യകുമാർ യാദവ് ഒരു റൺ മാത്രമെടുത്ത് പുറത്തായി.

കിവീസിന് വേണ്ടി നായകൻ ടിം സൂത്തിയാണ് മൂന്ന് വിക്കറ്റും നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി.

കിവീസിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ മാർട്ടിൻ ഗുപ്റ്റിൽ 15 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 31 റൺസ് നേടി. ഡരിൽ മിച്ചൽ 28 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 31 റൺസ് നേടി.

മാർക്ക് ചാപ്മാൻ 21 റൺസും ഗ്ലെൻ ഫിലിപിസ് 34 റൺസും ടിം സെയ്ഫെർട്ട് 13 റൺസും ജെയിംസ് നീഷാം മൂന്ന് റൺസും നേടി. മിച്ചൽ സാന്റർ പുറത്താകാതെ എട്ട് റൺസും ആദം മിൽനെ പുറത്താകാതെ അഞ്ച് റൺസും നേടി.

ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, ദീപക് ചഹർ, അഷർ പട്ടേൽ, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.

ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിലാണ് മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand ind vs nz 2nd t20i live score updates

Next Story
ISL 2021/22, ATK Mohun Bagan vs Kerala Blasters Live Streaming: കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻ ബഗാൻ മത്സരം എപ്പോൾ എവിടെ കാണാം
The moderation of comments is automated and not cleared manually by malayalam.indianexpress.com