India vs New Zealand 1st Semi Final Match Highlights: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ പരാജയം. ഉജ്ജ്വല വിജയത്തോടെ ന്യൂസിലന്‍ഡ് ഫെെനലില്‍.ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.
240 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് പേരെ നഷ്ടമായി. പിന്നാലെ പാണ്ഡ്യയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പന്ത് 33 റണ്‍സുമായി പുറത്തായി.പിന്നാലെ 32 റണ്‍സുമായി പാണ്ഡ്യയും പുറത്തായി. പിന്നീട് ജഡേജയും ധോണിയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ മുന്നോട്ട് നയിച്ചെങ്കിലും വിജയം നേടാനായില്ല.
Live Blog
India vs New Zealand Match Live Streaming:ന്യൂസിലൻഡ് ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന്റെ തത്സമയ വിവരണം
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്ന ടെയ്ലർ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ക്രീസിൽ നിലയുറപ്പിച്ച് അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. അവസാന ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്തിയ താരം ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചാഹൽ ഒഴിച്ച് മറ്റെല്ലാ ബോളർമാരും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടി.
പിന്നീട് ക്രീസിലെത്തിയ വില്യംസൺ ഹെൻറി നിക്കോൾസിനെ കൂട്ടുപിടിച്ച് രക്ഷപ്രവർത്തനം ആരംഭിച്ചു. എന്നാൽ സ്കോറിങ്ങിന്റെ നിയന്ത്രണം ഇന്ത്യൻ ബോളർമാരുടെ കൈകളിൽ തന്നെയായിരുന്നു. അർധസെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ നിക്കോൾസ് വീണപ്പോൾ റോസ് ടെയ്ലർ ക്രീസിലെത്തി. പരിചയസമ്പന്നർ ശ്രദ്ധപൂർവ്വം ബാറ്റ് വീശിയപ്പോൾ സ്കോറിങ് മെച്ചപ്പെട്ടു. അർധസെഞ്ചുറിക്ക് പിന്നാലെ വില്യംസൺ പുറത്തായതോടെ കിവികൾ വീണ്ടും പരിങ്ങലിലായി. ജെയിംസ് നീഷാമിനെ ഹാർദിക് വീഴ്ത്തിയപ്പോൾ കിവികൾ തകർച്ച ഉറപ്പാക്കി.
ചാഹലും പുറത്ത്. ഇന്ത്യ 221 ന് ഓള് ഔട്ട്. ന്യൂസിലന്‍ഡ് സെമിയിലേക്ക്
ഇന്ത്യയ്ക്ക് ജയിക്കാന്‍ അഞ്ച് പന്തില്‍ 19 റണ്‍സ്
ഫെർഗൂസന്റെ പന്തില്‍ ഭുവനേശ്വർ പുറത്ത്
അർധ സെഞ്ചുറിയുമായി ധോണി പുറത്ത്. ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍
ഇനി എല്ലാ പ്രതീക്ഷയും ധോണിയിലാണ്
ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് ഓവറില്‍ 31 റണ്‍സ് വേണം.
വില്യംസണിന്റെ ക്യാച്ചില്‍ ജഡേജ പുറത്ത്. 59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയെ ബോള്‍ട്ടാണ് പുറത്താക്കിയത്.
മൂന്ന് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 37 റണ്‍സ്
ധോണി-ജഡേജ കൂട്ടുകെട്ട് 100 കടന്നു.
30 പന്തുകളിള്‍ 52 റണ്‍ വേണം ഇന്ത്യയ്ക്ക് ജയം. ജയ പ്രതീക്ഷയുണർത്തി ജഡേജ
ആറ് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 62 റണ്‍സ്
ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 7 ഓവറില്‍ 69 റണ്‍സാണ്.
39 പന്തില്‍ അർധ സെഞ്ചുറി നേടി ജഡേജ. സ്കോർ 166-6
40 ഓവർ പിന്നിട്ടു. ഇന്ത്യ 150-6 എന്ന നിലയിലാണ്.
ജഡേജയുടെ കൂറ്റന്സിക്സ്. ഇന്ത്യയുടെ പ്രതീക്ഷ ഉണരുന്നു. സ്കോർ 145-6
വേദനയായി രോഹിത്
37 ഓവർ പിന്നിട്ടു ഇന്ത്യ126 -6 എന്ന നിലയിലാണ്. ജയിക്കാന്‍ ഇനി 77പന്തുകളില്‍ നിന്നും114 റണ്‍സ് വേണം
35 ഓവർ പിന്നിട്ടു. ഇന്ത്യ 119-6 എന്ന നിലയിലാണ്
ജഡേജയുടെ സിക്സില് ഇന്ത്യ 100 കടന്നു. സ്കോർ 103-6
സ്കോർ 97-6. ഇന്ത്യയുടെ മൊത്തം വികാരവും ഒരു ചിത്രത്തില്‍
32 റണ്‍സെടുത്ത പാണ്ഡ്യയെ സാന്റ്നർ പുറത്താക്കി. സ്കോർ 92-6. ധോണിയിലും ജഡേജയിലുമാണ് ഇനി പ്രതീക്ഷ.
ഖ്വാജയ്ക്ക് പകരം വേഡ് ഓസീസ് ടീമില്‍
ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി ചരിത്രം
ഇന്ത്യയ്ക്ക് പ്രോത്സാഹനവുമായി ഹർഭജന് സിങ്
ഇന്ത്യയുടെ പ്രതീക്ഷകളും പേറി ധോണി ക്രീസില്‍
ഇന്ത്യക്ക് തിരിച്ചടിയായി അഞ്ചാം വിക്കറ്റും വീണു. 33 റൺസെടുത്ത ഋഷഭ് പന്താണ് പുറത്തായത്
20 ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ 70-4 എന്ന നിലയിലാണ്
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് തകർച്ചയില്‍ ട്രോളുമായി സിദ്ധാർത്ഥ്
ഇന്ത്യയുടെ സ്കോർ 50 കടന്നു.
കാർത്തിക്കിനെ പുറത്താക്കിയ നീഷമിന്റെ ക്യാച്ച്
ഹെന്റിയ്ക്ക് മൂന്നാം വിക്കറ്റ്. ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. സ്കോർ 24-4
21-ാം പന്തില്‍ ഫോർ അടിച്ച് അക്കൌണ്ട് തുറന്ന് കാർത്തിക്. ഇന്ത്യ 17-3 എന്ന നിലയിലാണ്
ജോഫ്ര ആർച്ചറുടെ ട്വീറ്റ്
ദിനേശ് കാർത്തിക്കിനെ ബാറ്റിങ് ഓർഡറില്‍ കയറ്റി ഇറക്കി ഇന്ത്യയുടെ തന്ത്രം.
ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. കെഎല്‍ രാഹുലിനേയും ഹെന്റി പുറത്താക്കി 5-3
കോഹ്ലിയും പുറത്ത്. ബോള്‍ട്ടിന്റെ പന്തില്‍ ഇന്ത്യന്‍ നായകന് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. സ്കോർ 5-2.
രോഹിത് ശർമ്മ പുറത്ത്. ഹെന്റിയുടെ പന്തിലാണ് രോഹിത് പുറത്തായത്.
ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു. രോഹിത്തും രാഹുലും തന്നെയാണ് ഓപ്പണ്‍ ചെയ്യുന്നത്. ബോള്‍ട്ട് ആദ്യ ഓവർ എറിയുന്നു.
ന്യൂസിലന്‍ഡ് ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയുടെ വിജയ ലക്ഷ്യം 240 റണ്‍സ്.
ഇംഗ്ലണ്ട് ഇന്നിങ്സ് അവസാന ഓവറില്‍. സ്കോ ർ 233-8
മാറ്റ് ഹെന്റിയെ മടക്കി അയച്ച് ഭുവനേശ്വർ കുമാർ.
ജഡേജയുടെ തകർപ്പന്‍ ക്യാച്ചില്‍ ടോം ലാഥം (10 ) പുറത്ത്.
ജഡേജയുടെ ത്രോയില്‍ ടെയ്ലർ (74) പുറത്ത്.
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം പുനരാരംഭിച്ചു. ഭുവനേശ്വർ കുമാർ തന്റെ ഓവർ പൂർത്തിയാക്കാനെത്തി.
ലോകകപ്പിലെ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ സെമിഫൈനൽ പോരാട്ടം മഴമൂലം നിർത്തിവച്ചിരുന്നു. റിസർവ് ദിനമായ ഇന്ന് കളി തുടരനാണ് തീരുമാനം. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിൽ നിന്നും ബാറ്റിങ് പുനരാരംഭിക്കും. എന്നാൽ റിസർവ് ദിനമായ ഇന്നും മാഞ്ചസ്റ്ററിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അതേസമയം, അങ്ങനെ മഴപെയ്യുന്നത് ഇന്ത്യയെ ബാധിക്കില്ല. Read More
ലോകകപ്പിലെ ആദ്യ സെമിഫൈനലിന്റെ റിസർവ് ദിന തത്സമയ വിവരണത്തിലേക്ക് സ്വാഗതം