ഫിറ്റ്നസിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ഇന്ത്യൻ നായകൻ. പക്ഷേ ഫിറ്റ്നസിനുവേണ്ടി കോഹ്‌ലിയുടെ കഠിന പരിശീലനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിനു മുൻപായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന കോഹ്‌ലിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിസിഐ അവരുടെ ട്വിറ്റർ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

20 കിലോ ഭാരമുളള ഡെമ്പൽ ഉയർത്തിയാണ് കോഹ്‌ലിയുടെ വർക്ക്ഔട്ട്. തന്റെ ഫിറ്റ്നസിലൂടെ സഹതാരങ്ങൾക്കും മാതൃക കാട്ടുന്ന താരമാണ് കോഹ്‌ലി. മറ്റു ഇന്ത്യൻ താരങ്ങളായ ദാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡ്യേ, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവരുടെ വർക്ക്ഔട്ട് ചിത്രങ്ങളും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിനുളള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ. നാളെ കാൻപൂരിലാണ് മൽസരം. ആദ്യ മൽസരം ന്യൂസിലൻഡ് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചു. നാളെ നടക്കുന്ന മൂന്നാം ഏകദിനം ഇരു ടീമുകൾക്കും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ