ഓക്ക്‌ലൻഡ്: ഇന്ത്യക്കെതിരായ ഏകദിന- ട്വന്റി-20 പരമ്പരകൾക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ൻ വില്യംസണാണ് 2 ഫോർമാറ്റിലും കിവികളെ നയിക്കുന്നത്. പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ന്യൂസിലാൻഡ് വരുന്നത്. ഇന്ത്യൻ ടീമിനെ അൽപ്പസമയം മുൻപ് പ്രഖ്യാപിച്ചിരുന്നു.

ന്യൂസിലാൻഡ് ഏകദിന ടീം –

കെയ്ൻ വില്യംസൺ, ടോഡ് ആസ്റ്റിൽ, ട്രന്റ് ബോൾട്ട്, കോളിൻ ഡി ഗ്രാൻഡ്ഹോം, മാർട്ടിൻ ഗുപ്റ്റിൽ , മാറ്റ് ഹെന്ട്രി, ടോം ലഥാം, ഹെന്ട്രി നിക്കോൾസ്, ആദം മിൽനെ, കോളിൻ മണ്റോ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, റോസ് ടെയ്‌ലർ, ജോർജ്ജ് വർക്കർ

ട്വന്റി-20 ടീം – കെയ്ൻ വില്യംസൺ, ടോഡ് ആസ്റ്റിൽ, ട്രന്റ് ബോൾട്ട്, ടോം ബ്രൂസ്, കോളിൻ ഡി ഗ്രഹോം, മാർട്ടിൻ ഗുപ്റ്റിൽ, മാറ്റ് ഹെന്ട്രി, ടോം ലഥാം, ഹെന്ട്രി നിക്കോൾസ്, ആദം മിൽനെ, കോളിൻ മണ്റോ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, റോസ് ടെയ്‌ലർ, ഇഷ് സോദി,

മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ ഉളളത്. ആദ്യ ഏകദിന മത്സരം ഈ മാസം 22ന് മുംബൈയിൽ നടക്കും. രണ്ടാം ഏകദിനം ഒക്ടോബർ 25 ന് പൂണെയിലും മൂന്നാം ഏകദിനം ഒക്ടോബർ 29 ന് കാൺപൂരിലും നടക്കും.

ഇന്ത്യൻ ഏകദിന ടീം ചുവടെ:

വിരാട് കോഹ്‌ലി, രോഹിത്ത് ശർമ്മ, ശിഖർ ധവാൻ, അജിൻകെ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, മഹേന്ദ്ര സിങ്ങ് ധോണി, ഹർദിഖ് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ചാഹൽ, ജസ്പ്രീത് ബൂംറ,ഭൂവനേശ്വർ കുമാർ, ഷാർദ്ദൂൽ ഠാക്കൂർ,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ