ഹാമിൾട്ടൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര ഇതിനൊടകം സ്വന്തമാക്കി കഴിഞ്ഞ ഇന്ത്യ വൈറ്റ് വാഷിന് ശ്രമിക്കുമ്പോൾ ആശ്വാസ ജയം തേടിയാകും കിവികൾ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

കോഹ്‍ലിക്ക് പകരം രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം ശുഭ്മാൻ ഗിൽ സ്ഥാനം കണ്ടെത്തി. ശുഭ്മാന്റെ അരങ്ങേറ്റ മത്സരമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിൽ കളിച്ച മുഹമ്മദ് ഷമിക്ക് പകരം ഖലീൽ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ധോണി ടീമിലേക്ക് തിരിച്ചെത്തിയില്ല.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ