ന്യൂസിലാന്‍ഡിനെതിര തകർപ്പന്‍ ക്യാച്ചുമായി ദിനേശ് കാർത്തിക്. അതിർത്തിക്ക് അരികില്‍ നിന്നുമായിരുന്നു ദിനേശിന്റെ മാസ്മരിക ഫീല്‍ഡിങ് പ്രകടനം. ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ താരങ്ങളെ നിരന്തരം ബൗണ്ടറി പായിച്ച് ന്യൂസിലൻഡ് മത്സരത്തിൽ ആധിപത്യം തുടരുന്നതിനിടയിലാണ് ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ക്യാച്ച്. ഹാർദിക് പാണ്ഡ്യയെ സിക്സർ പായിക്കാനുള്ള ഡാറിൽ മിച്ചലിന്റെ ശ്രമം കാർത്തിക് തന്ത്രപൂർവ്വം വിക്കറ്റാക്കി മാറ്റുകയായിരുന്നു.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 15-ാം ഓവറിന്റെ അവസാന പന്ത് മിച്ചൽ ഉയർത്തി അടിച്ചു. ബൗണ്ടറി ലൈനിൽ നിന്ന പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും കാർത്തിക് ബാലൻസ് തെറ്റി ബൗണ്ടറിയിലേയ്ക്ക് നീങ്ങി. ഇതോടെ പന്ത് മുന്നിലേയ്ക്ക് എറിഞ്ഞ ശേഷം ബൗണ്ടറിയിൽ നിന്ന് തിരിച്ചെത്തി പന്ത് പിടിച്ചു. നിർണായക നിമിഷത്തിൽ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും ലഭിച്ചു.
What A Catch!. (Dinesh Karthik) @DineshKarthik #NZvIND pic.twitter.com/WwfKHPVptr
— Shankar (@shanmsd) February 6, 2019
എന്നാൽ 18-ാം ഓവറിൽ റോസ് ടെയ്‍ലറെ പുറത്താക്കാൻ ലഭിച്ച അവസരം കാർത്തിക് നഷ്ടപ്പെടുത്തി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഫുൾടോസ് പന്ത് ടെയ്‍ലർ ബൗണ്ടറി ലക്ഷ്യമാക്കി ഉയർത്തിയടിച്ചു. എന്നാൽ തനിക്ക് നേരെ വന്ന പന്ത് കൈപ്പിടിയിലൊതുക്കാൻ കാർത്തിക്കിന് സാധിച്ചില്ല.