/indian-express-malayalam/media/media_files/2025/03/02/gvDc0iaziKMyu0GkFwdC.jpg)
ന്യൂസിലൻഡിന് എതിരെ ശ്രേയസ് അയ്യരുടെ ബാറ്റിങ് Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിന് മുൻപിൽ 250 റൺസിന്റെ വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. ശ്രേയസ് അയ്യരുടെ അർധശതകം, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യുടെ സ്കോർ 250ന് അടുത്തേക്ക് എത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. ഏഴ് ഓവറിൽ 30-3ലേക്ക് ഇന്ത്യ വീണു. ആദ്യം ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് റൺസ് എടുത്ത ശുഭ്മാൻ ഗില്ലിനെ മാറ്റ് ഹെൻറി വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. ഗിൽ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 15 റൺസ്. ഗിൽ മടങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ജാമിസണിന്റെ പന്തിൽ മിഡ് വിക്കറ്റിൽ വിൽ യങ്ങിന് ക്യാച്ച് നൽകി മടങ്ങി.
പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടി ഫോമലേക്കുള്ള മടങ്ങി വവ് പ്രഖ്യാപിച്ച വിരാട് കോഹ്ലിക്കും ക്രീസിൽ അധിക സമയം നിൽക്കാനായില്ല. 14 പന്തിൽ നിന്ന് 11 റൺസ് എടുത്ത് നിൽക്കെ കോഹ്ലിയെ ഹെൻറി മടക്കി. ഗുഡ് ലെങ്ത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ മാറ്റ് ഹെൻറിയുടെ ഡെലിവറിയിൽ ഓഫ് സൈഡിലേക്കാണ് കോഹ്ലി കളിക്കാൻ ശ്രമിച്ചത്. എന്നാൽ ബാക്ക് വേർഡ് പോയിന്റിലേക്ക് പോയ പന്ത് ഗ്ലെൻ ഫിലിപ്സ് കൈക്കലാക്കി.
വിണ്ടും കെഎൽ രാഹുലിന് മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. അക്ഷർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 61 പന്തിൽ നിന്ന് 42 റൺസ് എടുത്ത് അക്ഷർ മടങ്ങി. ഈ സമയം ഇന്ത്യയുടെ സ്കോഞ്ഞ 124 റൺസ്. രചിൻ രവീന്ദ്രയാണ് അക്ഷറിനെ പുറത്താക്കിയത്.
View this post on InstagramA post shared by Team india (@indiancricketteam)
പിന്നാലെ വന്ന കെഎൽ രാഹുൽ 29 പന്തിൽ നിന്ന് 23 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 98 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 79 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ സ്കോർ 200 കടത്തി. 45 പന്തിൽ നിന്ന് 45 റൺസ് ആണ് ഹർദിക് നേടിയത്.
ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് പിഴുതു. എട്ട് ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഹെൻറിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജാമിസൺ, വിൽ ഒറൂർകെ, സാന്ത്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുതു.
Read More
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- Kerala Blasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
- Champions Trophy: തകർത്തടിച്ച് ഡുസനും ക്ലാസനും ; ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക
- Champions Trophy: ഇന്ത്യക്കെതിരായ സെമി; ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us