scorecardresearch

Champions Trophy: ഗ്രൂപ്പ് എയിലെ വമ്പനാര്? ഇന്ത്യ-കീവീസ് പോര് നാളെ; മത്സരം എവിടെ കാണാം

India Vs New Zealand Champions Trophy: ന്യൂസിലൻഡിന്റെ സീം ബോളിങ് യൂണിറ്റ് ഇന്ത്യൻ ടീമിനെ അലോസരപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്. ഉയർന്ന സ്കോർ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്.

India Vs New Zealand Champions Trophy: ന്യൂസിലൻഡിന്റെ സീം ബോളിങ് യൂണിറ്റ് ഇന്ത്യൻ ടീമിനെ അലോസരപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്. ഉയർന്ന സ്കോർ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്.

author-image
Sports Desk
New Update
kane williamson against india

കെയിൻ വില്യംസൺ Photograph: (ഫയൽ ഫോട്ടോ)

india Vs New Zealand Champions Trophy: ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ ചാംപ്യന്മാരെ കണ്ടെത്താൻ ഇന്ത്യയും ന്യൂസിലൻഡും നാളെ ഇറങ്ങും. നിലവിൽ രണ്ട് കളിയിൽ നിന്ന് രണ്ട് ജയവുമായി നാല് പോയിന്റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ന്യൂസിലൻഡും ഇന്ത്യയും. എന്നാൽ നെറ്റ് റൺറേറ്റിന്റെ നേരിയ മുൻതൂക്കത്തിന്റെ ബലത്തിൽ നിലവിൽ ന്യൂസിലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം പിടിക്കുന്നു. 

Advertisment

ബാറ്റിങ്ങിന്റേയും സ്പിൻ കരുത്തിന്റേയും ബലത്തിലാണ് ഇന്ത്യ ന്യൂസിലൻഡിന് എതിരെ ഇറങ്ങുന്നത്. എന്നാൽ ന്യൂസിലൻഡിന്റെ സീം ബോളിങ് നിര ഇന്ത്യക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പാക്കിസ്ഥാന് എതിരെ വിരാട് കോഹ്ലി ഫോമിലേക്ക് എത്തി ഇന്ത്യയെ ജയിപ്പിച്ച് കയറ്റിയത് രോഹിത് ശർമയുടേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 

എന്നാണ് ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം? 

ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് ഇന്ത്യ ന്യൂസിലൻഡ് മത്സരം ദുബായി രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുക. രണ്ട് മണിക്കാണ് ടോസ്. 

Advertisment

ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം ടിവിയിൽ ലൈവായി എവിടെ കാണാം?

ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം സ്റ്റാർ സ്പോർട്സലും നെറ്റ് വർക്ക് 18ലും കാണാം. 

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാറിൽ ലഭ്യമാണ്. 

ഇന്ത്യയുടെ സാധ്യത ഇലവൻ

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി. 

ന്യൂസിലൻഡിന്റെ സാധ്യത ഇലവൻ

വിൽ യങ്, ഡെവോൺ കോൺവേ, കെയിൻ വില്യംസൺ, രചിൻ രവീന്ദ്ര, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, ബ്രേസ്വെൽ, മിച്ചൽ സാന്ത്നർ, മാറ്റ് ഹെൻറി, ജാമിസൺ, വിൽ ഒറൂർക്ക്

പിച്ച് റിപ്പോർട്ട്

ദുബായിലെ പിച്ചിൽ വമ്പൻ സ്കോർ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളുടേയും സ്പിന്നർമാരാണ് പ്രധാനമായും മത്സരം നിയന്ത്രിക്കുക. 

കാലാവസ്ഥാ റിപ്പോർട്ട്

ഇന്ത്യ-ന്യൂസിലൻഡ് മത്സരം നടക്കുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സര സമയം തെളിഞ്ഞ കാലാവസ്ഥയായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. 

Read More

Icc Champions Trophy India Vs New Zealand Kane Williamson New Zealand New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: