scorecardresearch

Champions Trophy Final: ക്യാച്ച് നഷ്ടപ്പെടുത്തി ശ്രേയസും ഷമിയും; കലിപ്പിച്ച് ആരാധകർ

India Vs New Zealan Final, Champions Trophy: ന്യൂസിലൻഡ് ഇന്നിങ്സ് ആദ്യ 12 ഓവറിലേക്ക് എത്തിയപ്പോഴേക്കും രണ്ട് ക്യാച്ചുകളാണ് ശ്രേയസ് അയ്യരും മുഹമ്മദ് ഷമിയും നഷ്ടപ്പെടുത്തിയത്. രചിനാണ് രണ്ട് വട്ടം ജീവൻ കിട്ടിയത്

India Vs New Zealan Final, Champions Trophy: ന്യൂസിലൻഡ് ഇന്നിങ്സ് ആദ്യ 12 ഓവറിലേക്ക് എത്തിയപ്പോഴേക്കും രണ്ട് ക്യാച്ചുകളാണ് ശ്രേയസ് അയ്യരും മുഹമ്മദ് ഷമിയും നഷ്ടപ്പെടുത്തിയത്. രചിനാണ് രണ്ട് വട്ടം ജീവൻ കിട്ടിയത്

author-image
Sports Desk
New Update
mohammed shami and sreyas iyer catch drop

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ക്യാച്ച് നഷ്ടപ്പെടുത്തി മുഹമ്മദ് ഷമിയും ശ്രേയസും Photograph: (Screengrab)

Champions Trophy Final, india Vs New Zealand: ചാംപ്യൻസ് ട്രോഫി ഫൈനലിൽ അർധ ശതക കൂട്ടുകെട്ട് കണ്ടെത്തിയാണ് ന്യൂസിലൻഡ് ഓപ്പണർമാർ ഇന്ത്യയെ തുടക്കത്തിൽ അസ്വസ്ഥപ്പെടുത്തിയത്. എന്നാൽ സ്പിന്നർമാരെ കൊണ്ടുവന്ന രോഹിത് തിരിച്ചടിച്ചപ്പോൾ ന്യൂസിലൻഡിന്റെ മൂന്ന് മുൻനിര ബാറ്റർമാരും ആദ്യ 13 ഓവറിൽ കൂടാരം കയറി. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 

Advertisment

ന്യൂസിലൻഡ് ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് രചിൻ രവീന്ദ്രയെ പുറത്താക്കാനുള്ള അവസരം മുഹമ്മദ് ഷമി നഷ്ടപ്പെടുത്തിയത്. ഷമിയുടെ ഫുൾ ലെങ്ത് ഡെലിവറിയിൽ രചിൻ നേരെ ബോളറുടെ നേരെ തന്നെ അടിച്ചു. എന്നാൽ തന്റെ ഇടത്തേക്ക് വന്ന പന്ത് കൈക്കലാക്കാൻ ഷമിക്ക് സാധിച്ചില്ല. 

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ ഷമിയുടെ കൈവിരലിനും പരുക്കേറ്റു. സെമി ഫൈനലിലും ഷമി ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെ ആരാധകർ ഷമിക്കെതിരെ തിരിഞ്ഞ് സമൂഹമാധ്യമങ്ങളിൽ എത്തി. 

Advertisment

ശ്രേയസ് അയ്യരാണ് മറ്റൊരു ക്യാച്ച് അവസരം നഷ്ടപ്പെടുത്തിയത്. രചിൻ രവീന്ദ്രയ്ക്ക് തന്നെയാണ് ശ്രേയസും ജീവൻ നൽകിയത്. വരുൺ ചക്രവർത്തിയുടെ പന്തിൽ രചിനെ പുറത്താക്കാനുള്ള ക്യാച്ച് ആണ് ശ്രേയസ് നഷ്ടപ്പെടുത്തി കളഞ്ഞത്. 

രണ്ട് വട്ടം ഫൈനലിൽ ജീവൻ കിട്ടിയെങ്കിലും രചിന് സ്കോർ ഉയർത്താനായില്ല. കുൽദീപ് യാദവ് ഫൈനലിലെ തന്റെ ആദ്യ പന്തിൽ തന്നെ രചിന്റെ കുറ്റിയിളക്കി. 29 പന്തിൽ നിന്ന് 37 റൺസ് ആണ് രചിൻ നേടിയത്. നാല് ഫോറും ഒരു സിക്സും രചിന്റെ ബാറ്റിൽ നിന്ന് വന്നിരുന്നു. 

Read More

Icc Champions Trophy India Vs New Zealand Mohammed Shami Champions Trophy Final Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: