Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ടി 20 യിൽ ജയം 7 റൺസിന്

164 റൺസ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിങ്സ് 156 ന് അവസാനിച്ചു

India vs New Zealand, ie malayalam

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ ടി 20 പരമ്പര തൂത്തുവാരി ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചും ജയിച്ചാണ് ഇന്ത്യ ആധികാരിക ജയം നേടിയത്. അവസാന മത്സരത്തിൽ ഏഴു റൺസിനായിരുന്നു ഇന്ത്യൻ ജയം. ന്യൂസിലൻഡിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. 164 റൺസ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിങ്സ് 156 ന് അവസാനിച്ചു. ഇന്ത്യയ്ക്കായി ബുംറ മൂന്നും സെയ്നി, താക്കൂർ എന്നിവർ രണ്ടു വീതവും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 163 റൺസെടുത്തു. രോഹിത് ശർമ (60) അർധ സെഞ്ചുറി നേടി. മലയാളി താരം സഞ്ജു സാംസൺ വെറും 2 റൺസെടുത്ത് പുറത്തായി. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചത്.

India vs New Zealand, ie malayalam

കെ.എൽ.രാഹുലും സഞ്ജു സാംസണുമാണ് ഓപ്പണിങ് ചെയ്തത്. പക്ഷേ സഞ്ജുവിന് അധിക നേരം ക്രീസിൽ നിൽക്കാനായില്ല. 5 ബോളുകൾ നേരിട്ട സഞ്ജു 2 റൺസുമായി പുറത്തായി. സ്കോട്ടിന്റെ ബോളിൽ മിച്ചൽ സാറ്റ്നറുടെ ക്യാച്ചിലൂടെയാണ് സഞ്ജു കളം വിട്ടത്. പിന്നീട് മൂന്നാമനായി ഇറങ്ങിയ രോഹിത് ശർമയും രാഹുലും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തിയത്.

Read Also: സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്, രാഹുലാണ് എന്നെ നിർദേശിച്ചത്: വിരാട് കോഹ്‌ലി

രാഹുൽ 45 റൺസെടുത്ത് പുറത്തായി. പിന്നാലെ എത്തിയ ശ്രേയസ് അയ്യർ മികച്ച പിന്തുണ നൽകിയപ്പോൾ ഇന്ത്യൻ സ്കോർ വീണ്ടും ഉയർന്നു. ഇതിനിടയിൽ രോഹിത് അർധ സെഞ്ചുറി നേടി. എന്നാൽ 60 റൺസുമായി നിൽക്കവേ രോഹിത് ശർമ പരുക്കിനെ തുടർന്ന് പിന്മാറി. അടുത്തതായി എത്തിയ ശിവം ദുബെയ്ക്ക് അധിക നേരം നിൽക്കേണ്ടി വന്നില്ല. 5 റൺസുമായി കളം വിട്ടു. ദുബെയ്ക്ക് പിന്നാലെ എത്തിയ മനീഷ് പാണ്ഡ്യ അവസാന ഓവറുകളിൽ സിക്സും ഫോറും ഉയർത്തി ഇന്ത്യൻ സ്കോർ 150 ൽ കടത്തി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 163 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

India vs New Zealand, ie malayalam

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാനായ മാർട്ടിൻ ഗുപ്റ്റിൽ 2 റൺസെടുത്ത് പുറത്തായി. ബുംറയാണ് എൽബിഡബ്ല്യുവിലൂടെ ഗുപ്റ്റിലിനെ പുറത്താക്കിയത്. അധികം വൈകാതെ തന്നെ കോളിൻ മൺറോ 15 റൺസെടുത്ത് കളം വിട്ടു. ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നഷ്ടമായെങ്കിലും ടിം സെയ്ഫർട്ടും റോസ് ടെയ്‌ലറും ചേർന്നുളള കൂട്ടുകെട്ട് ന്യൂസിലൻഡിനു കരുത്ത് പകർന്നു. ഇരുവരും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. അർധ സെഞ്ചുറി നേടിയ സെയ്ഫർട്ടിനെ സെയ്നിയുടെ ബോളിൽ സഞ്ജു സാംസൺ കിടിലൻ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ കൂട്ടുകെട്ട് തകർന്നു.

India vs New Zealand, ie malayalam

വിക്കറ്റുകൾ ഒരു വശത്ത് വീഴുമ്പോഴും ടെയ്‌ലർ സ്കോർ നില ഉയർത്തിയത് വീണ്ടും ഇന്ത്യൻ താരങ്ങൾക്ക് തലവേദനയായി. ടെയ്‌ലർ അർധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 53 റൺസെടുത്ത ടെയ്‌ലറെ സെയ്നി വീഴ്ത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകൾ കൂടി. തുടരെ തുടരെ നാലു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. എന്നാൽ അവസാന ഓവറിൽ സോധി രണ്ടു സിക്സ് ഉയർത്തി കിവീസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 156 റൺസിന് ഇന്നിങ്സ് അവസാനിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand 5th t20 sanju samson

Next Story
വല്ലാത്തൊരു തോൽവി; ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിട്ട് ചെന്നെെയിൻ എഫ്‌സിKerala Blasters
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express