ഇന്ത്യയുടെ ന്യൂസിലൻഡ് പ്രര്യടനത്തിലെ മൂന്നാം ഏകദിനം നാളെ ബേ ഓവലിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നാളെ വിജയം ആവർത്തിച്ച് പരമ്പര സ്വന്തമാക്കാനാകും ഇറങ്ങുന്നത്. അതേസമയം പരമ്പരയിൽ ജീവൻ നിലനിർത്താൻ കിവികൾക്ക് ജയം അനിവാര്യമാണ്. ഇന്ത്യയുടെ സ്പിൻ കരുത്തും കിവിസിന്റെ ബാറ്റിങ് നിരയും തമ്മിലാകും പോരാട്ടം.

പരമ്പരയിൽ ഇതിനൊടകം തന്നെ ഇന്ത്യയുടെ സ്പിൻ കൂട്ടുകെട്ട് കരുത്ത് കാട്ടി കഴിഞ്ഞു. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും മികച്ച ഫോമിൽ തന്നെ. ബാറ്റിങ് നിരയിൽ എല്ലാവരും ഫോമിലാണെന്നതും ഇന്ത്യക്ക് മുൻതൂക്കം നൽകുന്നു.

സസ്‍പെൻഷന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഹാർദ്ധിക് പാണ്ഡ്യ കാളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഹാർദ്ധിക് പാണ്ഡ്യയുടെ വരവ് ടീമിന് പൂർണത നൽകും. പാണ്ഡ്യ ടീമിലിടം പിടിച്ചാൽ വിജയ് ശങ്കർ പുറത്തിരിക്കേണ്ടി വരും.

ഇന്ത്യയുടെ സാധ്യത XI
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook