Latest News

India vs New Zealand 2nd Test, Day 2: ആദ്യ ഇന്നിങ്സ് പൂർത്തിയായി; ന്യൂസീലൻഡ് 62 റൺസിന് പുറത്ത്

അജാസ് പട്ടേല്‍ 10 വിക്കറ്റ് നേട്ടവുമായി ന്യൂസിലന്‍ഡിനായി തിളങ്ങി

IND vs NZ
Photo: Facebook/ Indian Cricket Team

മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസീലൻഡ് 62 റൺസിന് പുറത്ത്. ഓപ്പണർ ടോം ലാഥം (10), വാലറ്റത്ത് ഇറങ്ങിയ (17) കൈൽ ജേമീസൺ എന്നിവർ മാത്രമാണ് കിവീസ് നിരയിൽ റൺസ് രണ്ടക്കം തികച്ചത്.

ടിം സൂത്തി, വിൽ സോമർവിൽ, അജാസ് പട്ടേൽ എന്നിവർ റൺസൊന്നും എടുക്കാതെ പുറത്തായി. വിൽ യങ്-നാല്, ഡരിൽ മിച്ചൽ-എട്ട്, റോസ് ടെയ്ലർ-ഒന്ന്, ഹെൻറി നിക്കോളാസ്-ഏഴ്, ടോം ബ്ലണ്ടൽ-എട്ട്, റചിൻ രവീന്ദ്ര-നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റും മുഹമ്മഗ് സിറാജ് മൂന്ന് വിക്കറ്റും നേടി. അക്സർ പട്ടേൽ രണ്ട് വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 325 റണ്‍സ് നേടിയാണ് പുറത്തായത്. പത്ത് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ അജാസ് പട്ടേലാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ (150), അക്സര്‍ പട്ടേല്‍ (52) എന്നിവര്‍ തിളങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ – അഗര്‍വാള്‍ സഖ്യം മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ സ്കോര്‍ 80 ല്‍ നില്‍ക്കെ ഗില്ലിനെ (44) പവലിയനിലേക്ക് അയച്ച് അജാസ് പട്ടേല്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിടുകയായിരുന്നു.

ഗില്ലിന് പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. റണ്ണൊന്നുമെടുക്കാത്ത പൂജാര അജാസ് പട്ടേലിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. നായകന്‍ കോഹ്ലിയും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 80-3 എന്ന നിലയിലേക്ക് വീണു. കോഹ്ലിയെ പുറത്താക്കിയതും അജാസ് പട്ടേലാണ്.

എന്നാല്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് മായങ്ക് അഗര്‍വാള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് രക്ഷ നേടാനായി. 18 റണ്‍സെടുത്ത അയ്യരിന്റെ വിക്കറ്റും അജാസ് പട്ടേലിനാണ് ലഭിച്ചത്. ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് അയ്യരുടെ മടക്കം.

Also Read: ഏകദിന നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ഭാവി ഉടനറിയാം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം ഈ ആഴ്ച

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand 2nd test day 2 score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express