scorecardresearch

India vs New Zealand 2nd Test, Day 1: മായങ്ക് അഗര്‍വാളിന് സെഞ്ചുറി; ആദ്യ ദിനം ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്

ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്

India vs New Zealand
Photo: Facebook/ Indian Cricket Team

മുംബൈ: ന്യൂസിലെന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. ശുഭ്മാന്‍ ഗില്‍ (44), വിരാട് കോഹ്ലി (0), ചേതേശ്വര്‍ പൂജാര (0), ശ്രേയസ് അയ്യര്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ (120), വൃദ്ധിമാൻ സാഹ (25) എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ നാല് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. നായകന്‍ വിരാട് കോഹ്ലി, മുഹമ്മദ് സിറാജ്, ജയന്ദ് യാദവ് എന്നിവര്‍ ടീമില്‍ ഇടം നേടി.

നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. മൂന്ന് പേര്‍ക്കും പരിക്ക് പറ്റിയ സാഹചര്യത്തിലാണ് നടപടി. അതേസമയം, ന്യൂസിലന്‍ഡ് നിരയില്‍ കെയിന്‍ വില്യംസണും ഇല്ല. താരത്തിന് പകരം ടോം ലാഥം ആണ് കാപ്റ്റൻ.

ന്യൂസിലൻഡ് ടീം: ടോം ലാഥം (ക്യാപ്റ്റന്‍), വിൽ യങ്, ഡാരിൽ മിച്ചൽ, റോസ് ടെയ്‌ലർ, ഹെൻറി നിക്കോൾസ്, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പര്‍), രച്ചിൻ രവീന്ദ്ര, കൈൽ ജാമിസൺ, ടിം സൗത്തി, വില്യം സോമർവില്ലെ, അജാസ് പട്ടേൽ.

ഇന്ത്യ ടീം: മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജയന്ദ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

Also Read: ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ; 800 ഗോള്‍ നേടുന്ന ആദ്യ താരം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs new zealand 2nd test day 1 score update