Latest News

IND vs NZ: പരമ്പര പിടിക്കാന്‍ ഇന്ത്യ; ഒപ്പമെത്താന്‍ ന്യൂസിലന്‍ഡ്

ഓപ്പണിങ് കൂട്ടുകെട്ടിന്റേയും മധ്യനിരയുടേയും കരുത്തിലായിരുന്നു ആദ്യ മത്സരം ഇന്ത്യ പിടിച്ചെടുത്ത്

India vs New Zealand
Photo: Indian Cricket Team

റാഞ്ചി: വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, കെയിന്‍ വില്യംസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെ പോയിട്ടും ഇന്ത്യ-ന്യൂസിലന്‍ ആദ്യ ട്വന്റി 20 മത്സരത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിരുന്നില്ല. അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശപോരാട്ടമായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ചത്. വിജയത്തുടര്‍ച്ചയും പരമ്പരയും ലക്ഷ്യമിട്ട് രോഹിത് ശര്‍മയും കൂട്ടരും രണ്ടാം മത്സരത്തിന് ഇന്നിറങ്ങും.

ഓപ്പണിങ് കൂട്ടുകെട്ടിന്റേയും മധ്യനിരയുടേയും കരുത്തിലായിരുന്നു ആദ്യ മത്സരം ഇന്ത്യ പിടിച്ചെടുത്ത്. എന്നാല്‍ അവസാന ഓവറുകളിലെ പ്രകടനം ആശങ്ക നല്‍കുന്ന ഒന്നാണ്. സ്കോറിങ്ങിന് വേഗം കൂട്ടാന്‍ റിഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ക്ക് കഴിയാതെ പോയിരുന്നു. പോരായ്മ നികത്തുക എന്ന ലക്ഷ്യവും ഇന്നത്തെ മത്സരത്തിലുണ്ടായേക്കും.

ബോളിങ്ങിലേക്കെത്തിയാല്‍ ആദ്യ മത്സരത്തില്‍ അവസാനം നടത്തിയ തിരിച്ചുവരവാണ് ന്യൂസിലന്‍ഡ് വമ്പന്‍ സ്കോറിലേക്കെത്തുന്നതില്‍ നിന്ന് തടയാന്‍ കഴിഞ്ഞതിന്റെ കാരണം. മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കുന്നതില്‍ ബോളര്‍മാര്‍ പരാജയപ്പെട്ടിരുന്നു. മുഹമ്മദ് സിറാജും ദീപക് ചഹറും റണ്‍സ് വിട്ടുകൊടുക്കുന്നതും ആശങ്കയാണ്.

രവിചന്ദ്രന്‍ അശ്വിന്‍ അക്സര്‍ പട്ടേല്‍ സ്പിന്‍ ദ്വയവും, ഭുവനേശ്വര്‍ കുമാറിന്റെ പരിചയസമ്പത്തുമായിരുന്നു രോഹിതിന് ആശ്വാസം നല്‍കിയ ഒന്ന്. സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ചുറിയോടെ ഫോമിലേക്ക് തിരികെ എത്തിയതോടെ മധ്യനിരയില്‍ നില നിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമായി.

മറുവശത്ത്, രണ്ടാം മത്സരം ജയിച്ച് പരമ്പരയിലേക്ക് തിരിച്ചു വരാനായിരിക്കും ന്യൂസിലന്‍ഡ് ഒരുങ്ങുക. ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഉജ്വല ഫോമിലാണെങ്കിലും മുതിര്‍ന്ന ബോളര്‍മാരായ ടിം സൗത്തിയും ട്രെന്‍ ബോള്‍ട്ടും താളം കണ്ടെത്താതെ പോയതാണ് ആദ്യ മത്സരത്തില്‍ കിവികള്‍ക്ക് തിരിച്ചടി നല്‍കിയത്.

Also Read: ഇനിയില്ല മിസ്റ്റര്‍ 360; എ ബി ഡിവില്ലിയേഴ്സ് വിരമിച്ചു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs new zealand 2nd t20 match preview

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com