scorecardresearch

സൂര്യ തിളങ്ങി; ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

പുറത്താകാതെ 111 റണ്‍സെടുത്ത സൂര്യകുമാര്‍ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

സൂര്യ തിളങ്ങി; ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
Indian player Suryakumar Yadav. New Zealand v India. 2nd Twenty20 International cricket match. Bay Oval, Mount Maunganui. New Zealand. Sunday 20 November 2022. ( Andrew Cornaga / Photosport )

സൂര്യകുമാറിന്റെ യാദവിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് പിന്‍തുടര്‍ന്ന് കീവീസ് പട 126 റണ്‍സിന് പുറത്തായി. 65 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്ത് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡയും മുഹമ്മദ് സിറാജും ചാഹലുമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 51 പന്തില്‍ 111 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ച സൂര്യകുമാറിന്റെ മികവാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ അര്‍ഷ്ദീപിന് ക്യാച്ച്. സഹഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (25) വില്യംസണിനൊപ്പം 55 ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയവരില്‍ ആര്‍ക്കും പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ് (12), ഡാരില്‍ മിച്ചല്‍ (10), ജയിംസ് നീഷം (3), മിച്ചല്‍ സാന്റ്നര്‍ (2), ഇഷ് സോധി (1), ടിം സൗത്തി (0), ആഡം മില്‍നെ (6) എന്നിവാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍ നിരയില്‍ പുറത്താകാതെ 111 റണ്‍സെടുത്ത സൂര്യകുമാര്‍ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 51 പന്തില്‍ ഏഴു സിക്സും 11 ഫോറുകളുമടക്കമായുരുന്നു സൂര്യകുമാറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. ഇന്നിങ്‌സ് തുടക്കത്തില്‍
ഇഷാന്‍ കിഷനും ഋഷഭ് പന്തും മികച്ച തുടക്കമാണ് നല്‍കിയത്. ഇഷാന്‍ കിഷന്‍ 31 പന്തില്‍ 36 റണ്‍സ് എടുത്തും പന്ത് 13 പന്തില്‍ ആറ് റണ്‍സും എടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 9 പന്തില്‍ 13, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 13 ഉം റണ്‍സ് എടുത്ത് മടങ്ങി. ദീപക് ഹൂഡയും വാഷിങ്ടന്‍ സുന്ദറും പൂജ്യരായി മടങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ ഒരു റണ്‍ നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs new zealand 2nd t20

Best of Express