ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം മത്സരം നാളെ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30ന് ബെ ഓവലിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ ആധിപത്യം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ ഒപ്പമെത്താനുള്ള ശ്രമമാകും ന്യൂസിലൻഡ് നടത്തുക. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്.

ആദ്യ മത്സരത്തിൽ ഒരേപോലെ തിളങ്ങിയ ബാറ്റിങ് നിരയെയും ബോളിങ് നിരയെയും ഇന്ത്യ നിലനിർത്താനാണ് സാധ്യത. ആദ്യ മത്സരത്തിൽ തിളങ്ങിയ ബോളിങ് നിരയിലാണ് ഇന്ത്യ കൂടുതൽ പ്രതീക്ഷ വെയ്ക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് യാദവിനും യുസ്‍വേന്ദ്ര ചാഹലിനും ഒരിക്കൽ കൂടി അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെകൂടി ഉൾപ്പെടുത്തുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

വിലക്ക് പിൻവലിച്ചെങ്കിലും ഹാർദിക് പാണ്ഡ്യ മൂന്നാം ഏകദിനത്തിൽ മാത്രമേ ഇന്ത്യൻ ഭാഗമാകൂ എന്നാണ് കരുതുന്നത്. ഓപ്പണിങ്ങിൽ രോഹിതും ധവാനും മികച്ച ഫോമിൽ തന്നെ മൂന്നാമനായി കോഹ്ലി എത്തുമ്പോൾ നാലാം നമ്പറിൽ മുൻ നായകൻ ധോണിയെ തന്നെയിറക്കാനാണ് സാധ്യത. ധോണിയെ നാലാം നമ്പരിൽ ഉറപ്പിക്കണമെന്ന അവശ്യവും അടുത്തിടെ സജീവമായിരുന്നു.

ന്യൂസിലൻഡ് ടീമിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഓൾറൗണ്ടർ മാരിൽ ഒരാളെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ