വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തോൽവി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 191 ൽ അവസാനിച്ചു. ജയിക്കാൻ ആവശ്യമായ 9 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 1.4 ഓവറിൽ ന്യൂസിലൻഡ് നേടി. ടെസ്റ്റിലെ ന്യൂസിലൻഡിന്റെ 100-ാം വിജയമാണിത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ – 165, 191- ന്യൂസീലൻഡ് – 348, വിക്കറ്റ് നഷ്ടം കൂടാതെ 9.
നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വെറും 47 റൺസാണ് കൂട്ടിച്ചേർക്കാനായത്. ഇതിനിടയിൽ ബാക്കിയുണ്ടായിരുന്ന 6 വിക്കറ്റുകളും നഷ്ടമായി. അജിൻക്യ രഹാനെ (29), ഹനുമ വിഹാരി (15), ഋഷഭ് പന്ത് (25), രവിചന്ദ്രൻ അശ്വിൻ (നാല്), ഇഷാന്ത് ശർമ (12), ജസ്പ്രീത് ബുമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ 5 വിക്കറ്റ് വീഴ്ത്തിയത് ടിം സൗത്തിയാണ്. രണ്ടു ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ സൗത്തിയാണ് കളിയിലെ താരം.
Handshakes at the @BasinReserve. The next Test starts on Saturday at Hagley Oval. #NZvIND #TaylorTon pic.twitter.com/JzWfr0uU6G
— BLACKCAPS (@BLACKCAPS) February 24, 2020
ഒന്നാം ഇന്നിങ്സിൽ 183 റൺസിന്റെ കൂറ്റൻ ലീഡാണ് ന്യൂസിലൻഡ് നേടിയത്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലാം കിവീസ് ബോളർമാർക്കു മുന്നിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. പൃഥ്വി ഷായുടെ വിക്കറ്റാണ് ആദ്യം വീണത്. 30 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത ഷായെ ട്രെന്റ് ബോള്ട്ട് പുറത്താക്കി.
Read Also: കോഹ്ലിയെ വീഴ്ത്തിയത് ഈ തന്ത്രം; വെളിപ്പെടുത്തലുമായി ട്രെന്റ് ബോൾട്ട്
മായങ്ക് അഗർവാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇന്നു തിളങ്ങിയത്. ടെസ്റ്റിലെ നാലാം അർധ സെഞ്ചുറിയാണ് മായങ്ക് ഇന്നു തികച്ചത്. 99 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത അഗർവാളിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. പിന്നാലെ കോഹ്ലിയും കളം വിട്ടു. പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (58), പൂജാരെ (11), വിരാട് കോഹ്ലി (19), അജിൻക്യ രഹാനെ (29), വിഹാരി (15), പന്ത് (25), അശ്വിൻ (4), ഇഷാന്ത് ശർമ (12), മുഹമ്മദ് ഷമി (2) എന്നിങ്ങനെയാണ് ഇന്ത്യൻ സ്കോർ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook