വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി അജിൻക്യ രഹാനെയും 15 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇനിയും 39 റൺസ് കൂടി വേണം.
പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ നിരയെ എറിഞ്ഞു വീഴ്ത്തിയത്. ട്രെന്റ് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ ടിം സൗത്തിക്കായിരുന്നു ഒരു വിക്കറ്റ്.
Trent Boult bounces out the big fish!
Boult probed Kohli with the fuller stuff and then delivered the sharp bouncer. Kohli was rushed on the pull shot and only got an edge to the keeper.#NZvIND pic.twitter.com/OgF64tCNR3
— ICC (@ICC) February 23, 2020
പൃഥ്വി ഷായുടെ വിക്കറ്റാണ് ആദ്യം വീണത്. 30 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത ഷായെ ട്രെന്റ് ബോള്ട്ട് പുറത്താക്കി. മായങ്ക് അഗർവാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇന്നു തിളങ്ങിയത്. ടെസ്റ്റിലെ നാലാം അർധ സെഞ്ചുറിയാണ് മായങ്ക് ഇന്നു തികച്ചത്. 99 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത അഗർവാളിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. പിന്നാലെ കോഹ്ലിയും കളം വിട്ടു.
Read Also: പുതിയ ലുക്കിൽ കാവ്യയും ദിലീപും; ചിത്രം ഏറ്റെടുത്ത് ആരാധകർ
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ന്യൂസിലൻഡ് വാലറ്റക്കാരുടെ തകർപ്പൻ പ്രകടനത്തിൽ 348 റൺസ് നേടുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്കെതിരെ 183 റൺസിന്റെ ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്സിൽ 165 റൺസാണ് ഇന്ത്യ നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook