/indian-express-malayalam/media/media_files/uploads/2021/11/WhatsApp-Image-2021-11-25-at-8.36.43-AM.jpeg)
India vs New Zealand 1st Test, Day 1: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. വെളിച്ചക്കുറവ് മൂലം ആറ് ഓവര്‍ ബാക്കി നില്‍ക്കെ കളി നിര്‍ത്തുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 75 റണ്‍സെടുത്ത ശ്രേയസ് അയ്യരും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 154 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ അയ്യരു ജഡേജയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ചേര്‍ത്തത്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ സമ്മര്‍ദമില്ലാതെയായിരുന്നു അയ്യര്‍ ബാറ്റ് വീശിയത്. ജഡേജ താരത്തിന് മികച്ച പിന്തുണയും നല്‍കി.
136 പന്തുകള്‍ നേരിട്ട അയ്യര്‍ 75 റണ്‍സാണ് ഇതുവരെ നേടിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറും അയ്യരുടെ ബാറ്റില്‍ നിന്ന് പിറന്നു. അനായസം കരുതലോടെയായിരുന്നു ജഡേജയുടെ ഇന്നിങ്സ്. 100 പന്തില്‍ നിന്നാണ് അര്‍ദ്ധ സെഞ്ചുറി നേടിയത്. ആറ് ഫോറുകളും ജഡേജയുടെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാള്‍ (13), ശുഭ്മാന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിങ്ക്യ രഹാനെ (35) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെയില്‍ ജാമിസണാണ് കിവീസ് ബോളിങ് നിരയില്‍ തിളങ്ങിയത്. ടിം സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.
വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം നൽക കൊണ്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. കോഹ്ലി രണ്ടാം ടെസ്റ്റിൽ മടങ്ങിയെത്തും. എന്നാൽ ഓപ്പണർ കെഎൽ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. രാഹുലിന്റെ അഭാവത്തിൽ ശ്രേയസ് അയ്യർ ഇന്ന് ടീമിലെത്തും. ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റമാണ് ഇത്.
മറുവശത്ത്, ടി20ൽ വിട്ടു നിന്ന കെയ്ൻ വില്യംസൺ ഇന്ന് ഇറങ്ങും. രണ്ടു മത്സരങ്ങളിലും കെയ്ൻ ആണ് ടീമിനെ നയിക്കുക. ജൂലൈയിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്ത ആത്‌മവിശ്വാസത്തിലാകും ഒന്നാം നമ്പർ ടീമായ കിവീസ് ഇന്ന് ഇറങ്ങുക.
ഇന്ത്യ (പ്ലെയിങ് ഇലവൻ): മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (ക്യപ്റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്
ന്യൂസിലൻഡ് (പ്ലെയിങ് ഇലവൻ): ടോം ലാതം, വിൽ യങ്, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), റോസ് ടെയ്‌ലർ, ഹെൻറി നിക്കോൾസ്, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, അജാസ് പട്ടേൽ, ടിം സൗത്തി, വില്യം സോമെർവില്ലേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.