When and Where to watch IND Vs NZ T20 Live Telecast: ഇന്ത്യ-ന്യൂസിലൻഡ് ടി 20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നു നടക്കുക. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്.

ലോകകപ്പ് സെമിഫൈനലിലാണ് ന്യൂസിലൻഡും ഇന്ത്യയും അവസാനമായി ഏറ്റുമുട്ടിയത്. പക്ഷേ അന്നു ജയം ന്യൂസിലൻഡിനൊപ്പമായിരുന്നു. ശിഖർ ധവാനും ദീപക് ചാഹറും പരുക്കേറ്റ് വിശ്രമത്തിലായത് ഇന്ത്യൻ ടീമിനെ ചെറുതായി അലട്ടുന്നുവെങ്കിലും വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ നിര ശക്തമാണ്. കെ.എൽ.രാഹുലായിരിക്കും വിക്കറ്റ് കീപ്പറാകുക. രോഹിത് ശർമയ്ക്കൊപ്പം രാഹുലായിരിക്കും ഓപ്പണിങ് ചെയ്യുക.

Read Also: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം എപ്പോൾ?

ജനുവരി 24, വെളളിയാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം എവിടെ?

ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം നടക്കുന്നത്

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സര സമയം?

ഇന്ത്യൻ സമയം 12.20 നാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം തുടങ്ങുക. 11.50 ന് ടോസ് ഇടും

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം ഏതു ടിവി ചാനലിൽ കാണാം?

സ്റ്റാർ സ്‌പോർട്സ് 1, സ്റ്റാർ സ്‌പോർട്സ് 1 എച്ച്ഡി ചാനലുകളിൽ ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം കാണാം

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം ലൈവ് സ്ട്രീമിങ് എവിടെ?

ഹോട്സ്റ്റാറിൽ ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടി 20 മത്സരം ലൈവ് സ്ട്രീമിങ്ങുണ്ട്. malayalam.indianexpress.com ലും മത്സരത്തിന്റെ സ്കോർ വിവരങ്ങൾ അറിയാം

ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡ്യ, റിഷഭ് പന്ത്, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, നവദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ

ന്യൂസിലൻഡ് ടീം

കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ, സ്കോട്ട് കുജലിജിൻ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, ടോം ബ്രൂസ്, ഡാറിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ടിം സെയ്ഫർട് (വിക്കറ്റ് കീപ്പർ), ഹാമിഷ് ബെന്നറ്റ്, ഇഷ് സോധി, ടിം സൗത്തി, ബ്ലെയർ ടിക്‌‌നർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook