scorecardresearch
Latest News

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിന് ഇന്ന് തുടക്കമാകാനിരിക്കെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ടോസ് നീട്ടിയിരുന്നു. മഴ മാറാത്ത സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് ഒഫീഷ്യലുകള്‍ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ മൗണ്ട് മൗന്‍ഗനുയിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ഞായറാഴ്ചയാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ഗില്ലും ഇഷാനും ചേര്‍ന്നായിരിക്കും ഓപ്പണിങ്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ മികവാകും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകുക.

ബൗളിങ് യൂണിറ്റില്‍ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജുമുണ്ട്. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമുണ്ട്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലന്‍ഡ് അണിനിരത്തുമ്പോള്‍ ഇന്ത്യയുടേത് യുവനിരയാണ്. മാര്‍ട്ടിന്‍ ഗപ്ടിലും പേസര്‍ ട്രെന്‍റ് ബോള്‍ട്ടും ഇല്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. യുവതാരങ്ങളായ ഫിന്‍ അലനിലും ഗ്ലെന്‍ ഫിലിപ്സിലുമാണ് കിവീസിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകള്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs new zealand 1st t20i live score updates720757