ഇന്ത്യയുടെ മികച്ച ഫീൽഡർമാരിലൊരാളാണ് ഹർദ്ദിക് പാണ്ഡ്യ. വേഗതയും കൃത്യതയുമാണ് ഹർദ്ദിക് പാണ്ഡ്യയെ മികച്ചൊരു ഫീൽഡറാക്കി മാറ്റുന്നത്. പാണ്ഡ്യയുടെ ഫീൽഡിങ് മികവിനെ അടിവരയിടുന്ന തരത്തിലുള്ളൊരു പ്രകടനമാണ് ഇന്ന് ന്യൂസില്യാൻഡിനെതിരെ കാഴ്ചവെച്ചത്.

ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താൻ പാണ്ഡ്യ എടുത്ത ക്യാച്ചാണ് ഏവരെയും ഞെട്ടിച്ചത്. യുഷ്‌വേന്ദ്ര ചഹലിന്റെ പന്ത് മിഡ്ഓണിലൂടെ പറത്താനുള്ള ഗുപ്റ്റിലിന്റെ ശ്രമം സാഹസീകമായി പാണ്ഡ്യ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മിഡ് ഓഫിലെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന പാണ്ഡ്യ മുഴുനീളൻ ഒരു ഡൈവിലൂടെയാണ് കൈപ്പിടിയിൽ ഒതുക്കിയത്.

പാണ്ഡ്യയുടെ കാഴ്ചകണ്ട കമന്ററേറ്റർമാർ പോലും അമ്പരന്നു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നാണ് ഇതെന്നാണ് സഞ്ജയ് മഞ്ചരേക്കർ പാണ്ഡ്യയുടെ ക്യാച്ചിനെ വിശേഷിപ്പിച്ചത്.

ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. അർധസെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയുടെയും- ശിഖർ ധവാന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 158 റൺസാണ് എടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook