ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് എടുത്തത്. അർധസെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയുടെയും- ശിഖർ ധവാന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 158 റൺസാണ് എടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 55 പന്ത് നേരിട്ട രോഹിത്ത് ശർമ്മ 6 ഫോറും 4 സിക്സറുകളും ഉൾപ്പടെ 80 റൺസാണ് നേടിയത്. 52 പന്ത് നേരിട്ട ശിഖർ ധവാൻ 80 റൺസും അടിച്ചുകൂട്ടി. 10 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്ങ്സ്.

ടീമുകൾ:

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മുണ്‍റോ, കെയിന്‍ വില്യംസണ്‍, ടോം ബ്രൂസ്, ടോം ലാഥം, ഹെന്‍റി നിക്കോളസ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, മിച്ചല്‍ സാന്റനര്‍, ട്രെന്റ് ബൗള്‍ട്ട്, ഇഷ് സോധി

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook